തിരുവനന്തപുരം: എയർഫോഴ്‌സിൽ ജോലിചെയ്ത യൂണിറ്റുകളിലെല്ലാം സ്ഥിരം പ്രശ്‌നക്കാരനായിരുന്നു ബെയ്ലിൻ ദാസെന്നാണ് പൊലീസിന് ലഭിച്ച വിവരം.
ഇയാൾ ചെയ്ത തെറ്റിന് കോർട്ട് ഓഫ് എൻക്വയറിക്ക് മുന്നോടിയായി ചാർജ്ജ് ട്രയൽ നടത്തിയെങ്കിലും മാപ്പപേക്ഷിച്ചതോടെയാണ് നടപടിയിൽ നിന്നും ഒഴിവാക്കിയത്. കോയമ്പത്തൂരിൽ ജോലിചെയ്യവെയായിരുന്നു ഈ സംഭവം.സഹപ്രവർത്തകരുമായി ബെയ്ലിൻ സ്ഥിരം പ്രശ്നമുണ്ടാക്കിയിരുന്നുവെന്ന് ഇയാൾക്കൊപ്പം ജോലിചെയ്തവർ പറയുന്നു. പെട്ടെന്ന് ദേഷ്യം വരികയും ആരെയും എന്തും വിളിച്ചുപറഞ്ഞിരുന്നതായും മൊഴിയിൽ പറയുന്നു. ശ്രീനഗറിൽ ജോലിചെയ്യവെ മലയാളി അസോസിയേഷൻ ഇടപെട്ടാണ് പലപ്രശ്നങ്ങളും ഒത്തുതീർപ്പാക്കിയത്. എയർഫോഴ്‌സിൽ മിസൈൽ കൊണ്ടുപോകുന്ന വാഹനത്തിന്റെ ഡ്രൈവറായി സ്പെഷ്യലൈസ്ഡ് വെഹിക്കിൾ ഓപ്പറേറ്ററെന്ന തസ്തികയിലായിരുന്നു ജോലി. കുറച്ചുനാൾ റഡാർ സെക്ഷനിലും ജോലിചെയ്തു. 2019ലാണ് എയർഫോഴ്സിൽ നിന്നും പെൻഷനായത്. അതിനുശേഷമാണ് വഞ്ചിയൂരിൽ അഭിഭാഷകനാകുന്നത്. ഇതിനിടെ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ സി.പി.എം സ്ഥാനാർത്ഥിയായി. പിന്നീട് പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു. ഇതിനിടെ വിഴിഞ്ഞം പ്രക്ഷോഭത്തിലും സമരസമിതിയുടെ ഭാരവാഹിയായി. ബാർ അസോസിയേഷന്റെ തിരഞ്ഞെടുപ്പിലും സജീവമായിരുന്നു. അസോസിയേഷന്റെ കൾച്ചറൽ പ്രോഗ്രാമുകളിൽ സ്ഥിരം ഗായകനായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |