രണ്ട് രാജമാരും ഒരു രാജേന്ദ്രനും ത്രികോണ പോരാട്ടം നടത്തിയ ദേവികുളം മണ്ഡലത്തിൽ ആരാകും രാജാവാകുകയെന്നത് പ്രവചനാതീതമാണ്. നിലവിലെ എം.എൽ.എ എ. രാജയും മുൻ എം.എൽ.എ എസ്. രാജേന്ദ്രനും പുതുമുഖം എഫ്. രാജയും തീപാറും പോരാട്ടം കാഴ്ചവച്ച ദേവികുളത്ത് മൂവായിരം മുതൽ പതിനായിരം വരെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നാണ് യു.ഡി.എഫ് അവകാശപ്പെടുന്നത്. ഏഴായിരം മുതൽ പതിനായിരം വോട്ടിന് ജയിക്കുമെന്ന് ഇടതുപക്ഷവും പറയുന്നു. ത്രികോണ പോരാട്ടം അരങ്ങേറിയ ഇവിടെ ബി.ജെ.പി സ്ഥാനാർത്ഥി എസ്. രാജേന്ദ്രനും മികച്ച ഭൂരിപക്ഷത്തിൽ വോട്ടുകൾക്ക് ജയിക്കുമെന്ന് എൻ.ഡി.എ അവകാശപ്പെടുന്നു.
2021ലെ വോട്ടിംഗ് നില
അഡ്വ. എ. രാജ (എൽ.ഡി.എഫ്)- 59,049
ഡി. കുമാർ (യു.ഡി.എഫ്)- 51,201
എസ്. ഗണേശൻ (എൻ.ഡി.എ സ്വത.)- 4,717
ഭൂരിപക്ഷം- 7848
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |