
തൃശൂർ: സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിന്റെ സംസ്ഥാന ചെസ് ടെക്‌നിക്കൽ കമ്മിറ്റിയും ചെസ് തൃശൂരും ചേർന്ന് സംഘടിപ്പിക്കുന്ന ജില്ലാ അണ്ടർ15 ചെസ് ചാമ്പ്യൻഷിപ്പ് ഈ മാസം പത്തിന് രാവിലെ ഒമ്പതിന് തൃശൂർ വി.കെ.എൻ.മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. 2011 ജനുവരി ഒന്നിനോ ശേഷമോ ജനിച്ച ജില്ലക്കാരായ ആർക്കും പങ്കെടുക്കാം. മത്സരാർത്ഥികൾക്ക് സ്‌പോർട്‌സ് കൗൺസിൽ അംഗീകൃത ഔദ്യോഗിക സർട്ടിഫിക്കറ്റുകൾ ലഭിക്കും. ഓൺലൈനായി രജിസ്റ്റർ ചെയ്യാം. നാല് സ്ഥാനങ്ങൾ നേടുന്നവർ അണ്ടർ15 ചെസ് ചാമ്പ്യൻഷിപ്പിൽ ജില്ലയെ പ്രതിനിധീകരിക്കും. വിവരങ്ങൾക്ക് : 9447467308, 9567453537.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |