SignIn
Kerala Kaumudi Online
Thursday, 07 May 2026 9.19 PM IST

മുംബയിൽ 38 കോടി വില വരുന്ന അത്യാഡംബര ഭവനം സ്വന്തമാക്കി മലയാളികളുടെ പ്രിയ നടന്റെ മാനേജർ

Increase Font Size Decrease Font Size Print Page
pooja-gurnani-

കേരളത്തിൽ ഉൾപ്പെടെ ലക്ഷക്കണക്കിന് ആരാധകരുള്ള താരമാണ് ഷാരൂഖ് ഖാൻ. അദ്ദേഹത്തിന്റെ മാനേജർ പൂജ ഗുർനാനിയെ അറിയാത്തവർ ചുരുക്കമാണ്. അവർക്ക് ലഭിക്കുന്ന പ്രതിഫലത്തെക്കുറിച്ചുള്ള വാർത്തകൾ ഏറെ ശ്രദ്ധനേടിയിട്ടുണ്ട്. ഇപ്പോഴിതാ പൂജ ഭർത്താവ് ഹിതേഷ് പ്രകാശിനും പിതാവ് മോഹൻ സിയോറാം ദദ്‌ലാനിക്കുമൊപ്പം ചേർന്ന് മുംബയിലെ ബാന്ദ്രയിൽ വാങ്ങിയ മൂന്ന് ആഡംബര അപ്പാർട്ട്‌മെന്റുകളെക്കുറിച്ചുള്ള വാർത്തകളാണ് പുറത്തുവരുന്നത്.

അതിസമ്പന്നർ താമസിക്കുന്ന പ്രദേശമായ ബാന്ദ്രയിലെ കാട്ടർ റോഡിൽ കടലിന് അഭിമുഖമായുള്ള അപ്പാർട്ട്‌മെന്റുകളാണ് ഇവർ സ്വന്തമാക്കിയിരിക്കുന്നത്. 38.21 കോടി രൂപയാണ് ആഡംബര വസതിക്കായി ചെലവാക്കിയത്. പ്രോപ്പർട്ടി രജിസ്‌ട്രേഷൻ രേഖകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ചില ദേശീയ മാദ്ധ്യമങ്ങളാണ് വാർത്ത പുറത്തുവിട്ടത്.

ത്രിക്ഷ റിയൽ എസ്റ്റേറ്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ ആഡംബര റെസിഡൻഷ്യൽ പ്രോജക്റ്റായ 'വരുണിലെ' മൂന്ന് അപ്പാർട്ട്‌മെന്റുകളാണ് ഇവർ വാങ്ങിയിരിക്കുന്നത്. ഓരോന്നിനും 12.73 കോടി രൂപ വിലയുണ്ട്. 2026 ഏപ്രിൽ 21നാണ് മൂന്നിന്റെയും രജിസ്‌ട്രേഷൻ നടന്നിരിക്കുന്നത്. രേഖകൾ പ്രകാരം കെട്ടിടത്തിന്റെ നിർമാണം നിലവിൽ പൂർത്തിയായിട്ടില്ല. 2028 ഡിസംബർ 31നാണ് അപ്പാർട്ട്‌മെന്റ് നിർമാണം പൂർത്തിയാക്കി ഇവർക്ക് കൈമാറുക.

16,17 നിലകളിലായി സ്ഥിതിചെയ്യുന്ന മൂന്ന് അപ്പാർട്ട്‌മെന്റുകളിൽ ഓരോന്നിനും 1,511 ചതുരശ്ര അടി വിസ്‌ത്രീർണമുള്ള മുറികളും 81 ചതുരശ്ര അടി വിസ്‌ത്രീർണമുള്ള ബാൽക്കണിയുമുണ്ട്. ബീച്ച് ഉൾപ്പെടെയുള്ള അതിമനോഹരമായ കാഴ്‌ചകളാണ് ഈ അപ്പാർട്ട്‌മെന്റിൽ നിന്നാൽ കാണാനാവുക. സിനിമ ഉൾപ്പെടെ പല മേഖലയിലെയും പ്രമുഖരും താമസിക്കുന്ന സ്ഥലത്താണിത്.

pooja

TAGS: SHAH RUKH KHAN, POOJA GURNANI, APARTMENTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.