SignIn
Kerala Kaumudi Online
Thursday, 05 March 2026 11.38 AM IST

അബുദാബി ബിഗ് ടിക്കറ്റ്; ഇത്തവണ കോളടിച്ചത് മലയാളി ഡ്രൈവർക്ക്, സമ്മാനം ഒരു ലക്ഷം ദിർഹം

Increase Font Size Decrease Font Size Print Page
big-ticket

അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്റെ ഡിസംബറിലെ രണ്ടാമത്തെ ഇ - ഡ്രോയിൽ മലയാളി പ്രവാസിക്ക് സമ്മാനം. ദുബായിൽ ഡ്രൈവറായ ബഷീർ കൈപ്പുറത്താണ് (57) ആ ഭാഗ്യവാൻ. ഒരു ലക്ഷം ദിർഹം അതായത് 2,438,582 രൂപയാണ് ബഷീറിന് ലഭിച്ച സമ്മാനത്തുക. ഭാഗ്യം തേടിയെത്തിയതിൽ സന്തോഷമുണ്ടെന്നും സമ്മാനത്തുക നാട്ടിലുള്ള കുടുംബത്തിന് അയച്ചുകൊടുക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും ബഷീർ പറഞ്ഞു.

ചെന്നൈ സ്വദേശികളായ വിനായഗ മൂർത്തി, മുഹമ്മദ് ജാവീദ് രാജ്‌ഭാറി, ശക്തിവിനായഗം എന്നിവരാണ് ഇന്ത്യയിൽ നിന്നുള്ള മറ്റ് വിജയികൾ. ബംഗ്ലാദേശുകാരനായ ഭോബരാജ് ഖായാണ് സമ്മാനം നേടിയ അഞ്ചാമത്തെയാൾ. ഡിസംബറിൽ 30 മില്യൺ ദിർഹമാണ് ഗ്രാൻഡ് പ്രൈസ്. ജനുവരി മൂന്നിനാണ് ലൈവ് ഡ്രോ. അഞ്ചുപേർക്ക് 50,000 ദിർഹം വീതം സമാശ്വാസ സമ്മാനം, ആഴ്‌ചതോറും ഇ - ഡ്രോ, ബിഗ് വിൻ മത്സരം, ഡ്രീം കാർ സീരീസ് എന്നിവയും തുടരും.

TAGS: NEWS 360, GULF, GULF NEWS, ABUDHABI, BIG TICKET, PRAVASI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.