
ഹെെദരാബാദ്: തെലങ്കാനയിലെ യാദാദ്രി ഭുവനഗിരി ജില്ലയിലെ അലർ റെയിൽവേ സ്റ്റേഷന് സമീപം ചാർമിനാർ എക്‌സ്‌പ്രസ് ട്രെയിനിന് തീപിടിച്ചു. എസ് 5 കോച്ചിൽ ഇന്ന് രാവിലെയാണ് തീപിടിത്തമുണ്ടായത്. ചെന്നെെയിൽ നിന്ന് ഹെെദരാബാദിലേക്ക് പോകുകയായിരുന്നു ട്രെയിൻ. കോച്ചിൽ നിന്ന് പുകയും തീയും ഉയരുന്നത് കണ്ട് യാത്രക്കാർ അപായ ചങ്ങല വലിക്കുകയായിരുന്നു.
ട്രെയിൻ നിന്ന ഉടൻ യാത്രക്കാർ പുറത്തേക്ക് ഇറങ്ങിയതിനാൽ വലിയ അപകടം ഒഴിവായി. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് സംശയം. അപകടത്തിൽ റെയിൽവേ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. തീ പൂർണമായി അണച്ചെന്നാണ് റിപ്പോർട്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |