
സുപ്രീംകോടതിയിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉറപ്പ്
തൃണമൂൽ കോൺഗ്രസിന്റെ ഹർജി തീർപ്പാക്കി
ന്യൂഡൽഹി: ബംഗാളിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ സൂപ്പർവൈസർമാരായി സംസ്ഥാന സർക്കാർ ജീവനക്കാരെയും നിയോഗിക്കും. തിരഞ്ഞെടുപ്പ് കമ്മിഷൻ സുപ്രീംകോടതിയിൽ ഉറപ്പുനൽകി. കേന്ദ്രസർക്കാർ ജീവനക്കാരെ മാത്രം നിയോഗിക്കാനാണ് ശ്രമമെന്ന് കാണിച്ച് തൃണമൂൽ കോൺഗ്രസ് സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു. സാധാരണനിലയിൽ ശനിയാഴ്ച സിറ്രിംഗ് ഉണ്ടാകാറില്ലെങ്കിലും ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, ജോയ്‌മല്യ ബാഗ്ചി ഇന്നലെ അടിയന്തരസ്വഭാവത്തോടെ വാദംകേൾക്കുകയായിരുന്നു. കമ്മിഷൻ ഉറപ്പു നൽകിയതോടെ, ഇക്കാര്യത്തിൽ പ്രത്യേക ഉത്തരവിറക്കേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കി ഹർജി തീർപ്പാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |