
ന്യൂഡൽഹി: 'എൻ ഇനിയ പൊൻനിലാവെ" എന്ന തമിഴ് പാട്ടിൽ പകർപ്പവകാശം ഉന്നയിക്കാൻ സംഗീത സംവിധായകൻ ഇളയരാജയ്ക്ക് അവകാശമില്ലെന്ന് ഡൽഹി ഹൈക്കോടതി. 1980ൽ ഇറങ്ങിയ മൂടുപനി എന്ന സിനിമയിലെ ഈ പാട്ടിന്റെ വരികൾ, സൗണ്ട് റെക്കാഡിംഗ് എന്നിവയിലും ഉടമസ്ഥാവകാശം ഉന്നയിക്കാനാകില്ല. സരിഗമ ഇന്ത്യ ലിമിറ്റഡ് കമ്പനിക്കാണ് പാട്ടിൽ പകർപ്പവകാശമെന്നും ജസ്റ്റിസുമാരായ സി. ഹരിശങ്കർ, ഓം പ്രകാശ് ശുക്ല എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. 2025 ജനുവരിയിൽ 'അഗത്യ" എന്ന തമിഴ് സിനിമയിൽ പാട്ടിന്റെ പരിഷ്‌കരിച്ച രൂപം ഉപയോഗിച്ചിരുന്നു. ഇതിനെതിരെ സംഗീത കമ്പനി ഡൽഹി ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ചിനെ സമീപിച്ച് അനുകൂല ഉത്തരവ് നേടിയിരുന്നു. ഇതോടെ ഇളയരാജ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ സമർപ്പിക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |