SignIn
Kerala Kaumudi Online
Monday, 04 May 2026 6.01 PM IST

മുലപ്പാൽ നൽകി രണ്ട് തവണ ഗിന്നസ് ബുക്കിൽ ഇടംനേടി 36കാരി,​ ദാനം ചെയ്തത് 2,600 ലിറ്റർ

Increase Font Size Decrease Font Size Print Page
milk

ടെക്സാസ്: മുലപ്പാൽ ദാനം ചെയ്തതിനുളള സ്വന്തം ഗിന്നസ് റെക്കോർഡ് വീണ്ടും തിരുത്തിയെഴുതി 36കാരി. ടെക്സാസ് സ്വദേശിയായ അലിസ ഓഗ്‌ലെട്രിയാണ് 2,645.58 ലി​റ്റർ മുലപ്പാൽ ദാനം ചെയ്ത് വലിയ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ഗാർഡിയൻ റിപ്പോർട്ട് ചെയ്തനുസരിച്ച് 2014ൽ 1,569.79 ലി​റ്റർ മുലപ്പാൽ ദാനം ചെയ്തതിന് യുവതി ഗിന്നസ് ബുക്കിൽ ഇടംപിടിച്ചിരുന്നു. ഇപ്പോഴിതാ വീണ്ടും ലോക റെക്കോർഡ് മറികടന്നിരിക്കുകയാണ്.

നോർത്ത് ടെക്സാസിലെ മുലപ്പാൽ ബാങ്ക് പറയുന്നതനുസരിച്ച് മാസം തികയാതെ പ്രസവിച്ച 11 കുഞ്ഞുങ്ങൾക്ക് ഒരു ലിറ്റർ മുലപ്പാൽ നൽകാൻ സാധിക്കുമെന്നാണ് കണക്ക്. ഈ കണക്കനുസരിച്ച് യുവതി 350,000 കുഞ്ഞുങ്ങളുടെ വിശപ്പാണ് അക​റ്റിയിരിക്കുന്നത്.തനിക്ക് നല്ലൊരു മനസുണ്ടെന്നും എല്ലാ കാര്യങ്ങൾ ചെയ്യാൻ പിന്തുണയ്ക്കുന്ന കുടുംബമുണ്ടെന്നും അലിസ മാദ്ധ്യമങ്ങളോട് പറഞ്ഞു.

alyss-ogletree

2010ൽ ആദ്യ മകനായ കൈലിന് ജന്മം നൽകിയതോടെയാണ് യുവതി മുലപ്പാൽ ദാനം ചെയ്യാൻ ആരംഭിച്ചത്. കുഞ്ഞിന് ജന്മം നൽകിയതോടെയാണ് തന്റെ ശരീരം നിശ്ചിത അളവിലും കൂടുതൽ മുലപ്പാൽ ഉൽപ്പാദിപ്പിക്കുന്നുണ്ടെന്ന് മനസിലായതെന്നും യുവതി പറഞ്ഞു. ഒരു നഴ്സിന്റെ നിർദ്ദേശപ്രകാരമാണ് മുലപ്പാൽ ദാനം ചെയ്യാമെന്ന തീരുമാനത്തിൽ എത്തിയത്. അതോടെ കുഞ്ഞുങ്ങൾക്ക് മുലയൂട്ടാൻ സാധിക്കാത്ത ഒരുപാട് അമ്മാമാർക്ക് സഹായം ചെയ്യാൻ സാധിച്ചെന്നും അലിസ കൂട്ടിച്ചേർത്തു.

കേജ് (12) കോറി(ഏഴ് ) എന്നിവരാണ് ആലിസയുടെ മറ്റ് മക്കൾ. 'കുഞ്ഞുങ്ങൾക്ക് മുലപ്പാലൂട്ടയിനുശേഷം രാത്രി സമയങ്ങളിൽ മുലപ്പാൽ ശേഖരിച്ച് ഫ്രീസറിൽ സൂക്ഷിക്കും. ശേഷം മുലപ്പാൽ ബാങ്കിൽ എത്തിക്കും. സെന്ററുകളിൽ പോയും ദാനം നടത്തും. യാതൊരു ആരോഗ്യപ്രശ്നങ്ങളുമില്ല, ദിവസവും കൃത്യമായ അളവിൽ വെളളം കുടിക്കും. പോഷകഗുണങ്ങളുളള ഭക്ഷണം കഴിക്കും'- അലിസ വ്യക്തമാക്കി.

TAGS: NEWS 360, WORLD, WORLD NEWS, WOMAN, US, BREAST MILK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.