SignIn
Kerala Kaumudi Online
Tuesday, 10 March 2026 9.26 AM IST

കുതിച്ചുയർന്ന് ക്രൂഡ് ഓയിൽ വില; ബാരലിന് 100 ഡോളർ കടന്നു, രൂപയുടെ മൂല്യത്തിൽ വൻ ഇടിവ്

Increase Font Size Decrease Font Size Print Page
oil

മുംബയ്: പശ്ചിമേഷ്യൻ സംഘർഷം കനക്കുന്ന സാഹചര്യത്തിൽ രാജ്യാന്തര എണ്ണവില 100 ഡോളർ പിന്നിട്ടു. കഴിഞ്ഞ നാല് വർഷത്തിനിടെ ആദ്യമായാണ് എണ്ണവില വർദ്ധിക്കുന്നത്. അന്താരാഷ്‌ട്ര വിപണിയിൽ ബാരലിന് 110 ഡോളറാണ് നിലവിൽ ക്രൂഡ് ഓയിൽ വില. ഈ സാഹചര്യത്തിൽ ഇന്ത്യൻ ഓഹരിവിപണിയിലും ഇന്ന് വൻ തകർച്ചയാണ് നേരിട്ടത്.

ഇതോടെ ഇന്ത്യൻ രൂപയുടെ മൂല്യത്തിലും ഇടിവുണ്ടായി. ഇന്ന് വ്യാപാരം ആരംഭിച്ചപ്പോൾ ഡോളറിനെതിരെ രൂപയുടെ മൂല്യം 47 പൈസ ഇടിഞ്ഞ് 92.21 രൂപയിലെത്തി. കഴിഞ്ഞയാഴ്‌ച രൂപ എക്കാലത്തെയും താഴ്‌ന്ന നിലയായ 92.31 രൂപയിലെത്തിയിരുന്നു. ക്രൂഡ് ഓയിൽ വില 100 ഡോളറിന് മുകളിൽ തുടരുകയാണെങ്കിൽ രൂപയുടെ മൂല്യം ഇനിയും ഇടിഞ്ഞേക്കാമെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ വിലയിരുത്തൽ.

കഴിഞ്ഞ വെള്ളിയാഴ്‌ചയ്‌ക്ക് ശേഷം ക്രൂഡ് ഓയിൽ വിലയിൽ 28 ശതമാനം വർദ്ധനവാണുണ്ടായത്. 2022ലെ റഷ്യയുടെ യുക്രെയ്‌ൻ അധിനിവേശത്തിന് ശേഷം ആദ്യമായാണ് എണ്ണവില 100 ഡോളർ പിന്നിടുന്നത്. അതേസമയം, രാജ്യാന്തര എണ്ണവിലയിലുണ്ടായ വർദ്ധനവിനെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തള്ളിയിരിക്കുകയാണ്.

ലോകത്തെ എണ്ണ വിതരണത്തിന്റെ 20 ശതമാനവും ഹോർമുസ് കടലിടുക്ക് വഴിയാണ്. ദിവസം 15 മില്യൺ ബാരൽ എണ്ണയാണ് പശ്ചിമേഷ്യയിൽ നിന്നും ഇതുവഴി കടന്നുപോകുന്നത്. ഇറാന്റെ ഭീഷണിക്ക് പിന്നാലെ ഹോർമുസ് വഴിയുള്ള എണ്ണ വിതരണം തടസപ്പെട്ടു. അതിനാൽ ഇറാഖ്, കുവൈത്ത്, യുഎഇ എന്നീ രാജ്യങ്ങൾ എണ്ണ ഉൽപ്പാദനം കുറച്ചിട്ടുണ്ട്. ഇതാണ് വില ഉയരാൻ കാരണം.

TAGS: NEWS 360, WORLD, WORLD NEWS, CRUDE OIL, INDIAN RUPEE, IRAN CONFLICT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.