SignIn
Kerala Kaumudi Online
Friday, 26 April 2024 11.03 PM IST

സണ്ണി ലിയോൺ പങ്കെടുക്കേണ്ടിയിരുന്ന ഫാഷൻ ഷോ വേദിയ്ക്ക് സമീപം സ്ഫോടനം, പരിപാടി റദ്ദാക്കി

sunny-leone

ഇംഫാൽ: നടി സണ്ണി ലിയോൺ പങ്കെടുക്കേണ്ടിയിരുന്ന ഫാഷൻ ഷോ പരിപാടിയുടെ വേദിയ്ക്ക് സമീപം സ്ഫോടനം. മണിപ്പൂർ തലസ്ഥാനമായ ഇംഫാലിലെ ഹട്ട കാംഗ്ജെയിബുഗിൽ ഇന്ന് രാവിലെ 6.30നാണ് സ്ഫോടനം ഉണ്ടായത്. നാളെ ഫാഷൻ ഷോ നടക്കേണ്ടിയിരുന്ന വേദിയിൽ നിന്നും വെറും നൂറു മീറ്റർ അകലെയാണ് സ്ഫോടനം നടന്നത്. ആർക്കും പരിക്കേറ്റിട്ടില്ല.

ഗ്രനേഡ് പൊട്ടിത്തെറിച്ചാണ് സ്ഫോടനമുണ്ടായതെന്നാണ് നിഗമനം. പൊലീസും കേന്ദ്ര സുരക്ഷാഏജൻസികളും സ്ഥലത്ത് എത്തിയിട്ടുണ്ട്. സ്ഫോടനത്തെ തുടർന്ന് നാളെ നടക്കാനിരുന്ന പരിപാടി റദ്ദാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SUNNY LEONE
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.