വിവാദങ്ങൾക്കപ്പുറം ഉമ്മൻചാണ്ടി
ഉമ്മൻചാണ്ടി വിടവാങ്ങി. മുതിർന്ന കോൺഗ്രസ് നേതാവ്, മുൻമുഖ്യമന്ത്രി, പ്രവർത്തകസമിതി അംഗം, എ.ഐ.സി.സി ജനറൽ സെക്രട്ടറി എന്നീ വിശേഷണങ്ങൾക്കുപരി മലയാളികൾ അദ്ദേഹത്തെ എന്തുമാത്രം സ്നേഹിച്ചിരുന്നു, എത്രമാത്രം ആദരിച്ചിരുന്നു എന്നതിനു നിദർശനമായി തിരുവനന്തപുത്തെ പുതുപ്പള്ളി ഹൗസിൽനിന്ന് കോട്ടയത്തെ പുതുപ്പള്ളി സെന്റ് ജോർജ് കത്തീഡ്രലിലേക്കുള്ള അന്ത്യയാത്ര.
July 23, 2023