SignIn
Kerala Kaumudi Online
Tuesday, 23 April 2024 6.27 PM IST

അൽ നസറിനായി ആദ്യ ഗോൾ നേട്ടവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ; ടീമിന്റെ സമനിലക്കുരുക്ക് അഴിക്കാനാകാതെ സൂപ്പർ താരം

cr7-soudi

റിയാദ്: സൗദി ഫുട്ബാൾ ലീഗിന്റെ തട്ടകത്തിൽ അൽ നസറിനായി ആദ്യ ഗോൾനേട്ടവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ. അൽ ഫത്തെഹ് ക്ളബിനെതിരായ മത്സരത്തിലായിരുന്നു ക്രിസ്റ്റ്യാനോ സൗദി പ്രോ ലീഗിലെ അക്കൗണ്ട് തുറന്നത്. ഗോൾ നേട്ടത്തിലും മത്സരം വിജയിപ്പിക്കാൻ സൂപ്പർ താരത്തിനായില്ല. ഇരു ടീമുകളും രണ്ട് ഗോളുകൾ വീതം നേടിയ മത്സരം സമനിലയിൽ കലാശിക്കുകയായിരുന്നു (2-2).

മത്സരത്തിന്റെ ഇൻജുറി ടൈമിൽ പെനാൽറ്റിയിലൂടെയായിരുന്നു ക്രിസ്റ്റ്യാനോയുടെ ഗോൾ. അൽ ഫത്തെഹ് താരങ്ങളുടെ മുന്നേറ്റത്തോടെയായിരുന്നു മത്സരം തുടങ്ങിയത്. ആദ്യ 12 മിനിറ്റിൽ തന്നെ അൽ ഫത്തെഹ് ലീഡ് ഉറപ്പിച്ചു. എന്നാൽ ബ്രസീലിയൻ താരം ടലിസ്കയിലൂടെ അൽ നസർ ഗോൾ മടക്കി. 58-ാം മിനിറ്റിൽ സോഫിയൻ ബെന്ദെബ്കയുടെ ഗോളിലൂടെ അൽ ഫത്തെഹ് വീണ്ടും മുന്നിലെത്തി.

മറുപടി ഗോൾ നേടാനാകാതെ പോയതോടെ അൽ നസർ പരാജയം രുചിക്കും എന്നത് ഏറെക്കുറെ ഉറപ്പായതിന് പിന്നാലെയായിരുന്നു രണ്ടാം പകുതിയുടെ അധികസമയത്തിൽ പെനാൽറ്റിയിലൂടെ അവസരം ലഭിച്ചത്. 93-ാം മിനിറ്റിൽ ലഭിച്ച അവസരം റൊണാൾഡോ കൃത്യമായി തന്നെ ഗോൾവലയിലെത്തിച്ചു. മത്സരം സമനിലയിൽ അവസാനിച്ചെങ്കിലും പ്രോലീഗിൽ 15 മത്സരങ്ങളിൽ നിന്ന് പത്ത് വിജയവുമായി പോയിന്റ് പട്ടികയിൽ ഒന്നാ സ്ഥാനത്താണ് അൽ നസർ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, SOUDI, PRO, LEAGUE, FOOTBALL, CR7, RONALDO
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.