ഷിംല: വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷമായി തുടരുന്നു. മേഘവിസ്‌ഫോടനത്തിന് പിന്നാലെയുണ്ടായ മിന്നൽ പ്രളയത്തിൽ ഹിമാചലിൽ മരണം 75 ആയി. 37 പേരെ കാണാതായി. സംസ്ഥാനത്ത് 700 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി കഴിഞ്ഞയാഴ്ച അധികൃതർ അറിയിച്ചിരുന്നു. രക്ഷാപ്രവർത്തനം തുടരുകയാണ്. കനത്ത മഴയെ തുടർന്ന് മാണ്ഡി ജില്ലയിലെ 176 ഉൾപ്പെടെ 260 ലധികം റോഡുകൾ ഇപ്പോഴും അടച്ചിരിക്കുകയാണ്. അപ്രതീക്ഷിത പ്രളയത്തിൽ നിരവധി വീടുകളും റോഡുകളും പാലങ്ങളുമാണ് ഒലിച്ചുപോയത്. രണ്ട് ദിവസം കൂടി കനത്തമഴ തുടരും എന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |