പാലക്കാട്: നവകേരളം കർമ്മ പദ്ധതിയിൽ ഹരിത കേരളം മിഷന്റെ ഭാഗമായി നടപ്പാക്കുന്ന മാപ്പത്തോൾ പരിപാടിയിൽ ഇന്റേൺഷിപ്പ് പ്രോഗ്രാമിന് അവസരം. ജിയോഗ്രഫി/ജിയോളജി വിഷയങ്ങളിൽ ബിരുദം, എൻജിനീയറിംഗ് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. രണ്ട് മാസമാണ് കാലാവധി. അതത് രംഗത്തെ വിദഗ്ധർ പരിശീലനവും മാർഗനിർദ്ദേശങ്ങളും നൽകും. പരിശീലനം പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റും പ്രതിമാസം സർക്കാർ അംഗീകൃത സ്റ്റൈപെന്റും നൽകുന്നതാണ്. താത്പര്യമുള്ളവർ ഫെബ്രുവരി എട്ടിന് രാവിലെ 11 ന് ജില്ലാ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന നവകേരളം കർമ്മ പദ്ധതി-രണ്ട് ജില്ലാ ഓഫീസിൽ നടക്കുന്ന വാക്കിന് ഇന്റർവ്യൂവിൽ പങ്കെടുക്കണമെന്ന് ജില്ലാ കോ ഓർഡിനേറ്റർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |