SignIn
Kerala Kaumudi Online
Friday, 26 April 2024 9.05 AM IST

മുതലകളിലെ കരുത്തൻ കാഷ്യസ്

pic

കാൻബെറ : കാഷ്യസ് ക്ലേ.... ഇതിഹാസ ബോക്സിംഗ് താരം മുഹമ്മദ് അലിയുടെ ആദ്യ പേരായിരുന്നു കാഷ്യസ് ക്ലേ എന്നത്. ഇന്ന് ലോകത്ത് കാഷ്യസ് എന്ന പേരിൽ മറ്റൊരു അത്ഭുതം കൂടി ഉണ്ട്. ഭൂമിയിലെ ഏറ്റവും ഭാരമേറിയ ഉരഗങ്ങളായ മുതലകളുടെ കൂട്ടത്തിലെ ഒരു ഭീമനാണത്. പേര് കാഷ്യസ്. ഏകദേശം 100 വയസിനു മുകളിൽ പ്രായമുണ്ടെന്ന് കരുതുന്നു.

നിലവിൽ ലോകത്ത് ജീവിച്ചിരിക്കുന്നതിൽ, മനുഷ്യരുടെ സംരക്ഷണത്തിലുള്ള ഏറ്റവും നീളം കൂടിയ മുതലയാണ് കാഷ്യസ്. 17 അടി 11 ഇഞ്ചാണ് കാഷ്യസിന്റെ നീളം. വടക്കൻ ഓസ്ട്രേലിയയിൽ നിന്ന് 1987ലാണ് കാഷ്യസിനെ പിടികൂടിയത്. പിന്നീട്, ഓസ്ട്രേലിയയിലെ ക്വീൻസ്‌ലൻഡിലുള്ള മറൈൻലാൻഡ് പാർക്കിലേക്ക് മാറ്റി. കാഷ്യസ് ഇപ്പോഴും ഇവിടെയുണ്ട്. ചരിത്രത്തിൽ മനുഷ്യർ കീഴടക്കി കൂട്ടിലാക്കിയതിൽ ഏറ്റവും നീളം കൂടിയ മുതല എന്ന റെക്കാഡ് 2011ൽ കാഷ്യസിന് ലഭിച്ചിരുന്നു.

എന്നാൽ, സാൾട്ട് വാട്ടർ ക്രോക്കഡൈൽ ഇനത്തിൽപ്പെട്ട ' ലോലോംഗ്" തൊട്ടടുത്ത വർഷം ആ റെക്കാഡ് തട്ടിയെടുത്തു. പിടിക്കപ്പെടുമ്പോൾ 20 അടി 2.91 ഇഞ്ചായിരുന്നു ലോലോംഗിന്റെ ആകെ നീളം. ഫിലിപ്പീൻസിലെ ബുനാവനിൽ നിന്നാണ് ലോലോംഗിനെ പിടികൂടിയത്. നിരവധി ജീവികളെയും രണ്ട് മനുഷ്യരെയും അകത്താക്കിയ ഭീകരനായ ലോലോംഗിനെ രണ്ട് വർഷത്തെ പരിശ്രമത്തിനൊടുവിലാണ് വലയിലാക്കിയത്.

ബുനാവനിലെ എക്കോ പാർക്ക് ആൻഡ് റിസേർച്ച് സെന്ററിൽ പ്രത്യേകം നിർമിച്ച കൂട്ടിലാണ് ലോലോംഗിനെ പാർപ്പിച്ചിരുന്നത്. ഏകദേശം 1,075 കിലോയോളം ഭാരം ലോലോംഗിനുണ്ടായിരുന്നു. 2013 ഫെബ്രുവരി 10ന് ലോലോംഗ് ലോകത്ത് നിന്ന് വിടപറഞ്ഞു.

ലോലോംഗ് ചത്തതോടെ നിലവിൽ മനുഷ്യർ പരിപാലിക്കുന്ന ഏറ്റവും നീളമേറിയ മുതലയെന്ന റെക്കാഡ് വീണ്ടും കാഷ്യസിന് ലഭിച്ചെങ്കിലും നീളത്തിൽ ലോലോംഗിന്റെ റെക്കാഡ് തകർക്കാനാകില്ല.

മുതലകളിൽ ഏറ്റവും നീളംകൂടിയവയാണ് സാൾട്ട് വാട്ടർ ക്രോക്കഡൈലുകൾ. കണ്ടൽക്കാടുകൾ, ചതുപ്പ് പ്രദേശങ്ങൾ, നദികൾ തുടങ്ങി ലവണാംശമുള്ള വെള്ളത്തിൽ ജീവിക്കുന്നവയാണിവ. സാധാരണയായി, ഏകദേശം 1,200 കിലോഗ്രാമോളം ഭാരം വയ്ക്കാറുണ്ട് ഇവയ്ക്ക്. മൂക്ക് മുതൽ വാലറ്റം വരെ 20 അടിയോളവും ചിലപ്പേൾ അതിൽ കൂടുതലും നീളം വയ്ക്കാം. നൈൽ മുതലകൾക്കാണ് വലിപ്പത്തിൽ രണ്ടാം സ്ഥാനം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.