മുംബയ്: ഫിഡെ വനിതാ ചെസ് ലോകകപ്പിൽ ചാമ്പ്യനായ ഇന്ത്യൻ യുവ വിസ്മയം ദിവ്യ ദേശ്‌മുഖിന് പാരിതോഷികമായി 3 കോടി രൂപ സമ്മാനിച്ച് മഹാരാഷ്ട്ര സർക്കാർ. നാഗ്‌പൂരിൽ ദിവ്യയ്‌ക്കായി സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസാണ് ദിവ്യയ്‌ക്ക് പാരിതോഷികം കൈമാറിയത്. ഇന്ത്യൻ താരം തന്നെമായ ആന്ധ്രാ പ്രദേശ് താരം കൊനേരു ഹംപിയെ ഫൈനലിൽ ടൈബ്രേക്കറിൽ തോൽപ്പിച്ചാണ് ദിവ്യ ലോക ചാമ്പ്യനായത്. വനിതാ ചെസ് ലോകകപ്പ് ചാമ്പ്യനാകുന്ന ആദ്യ. ഇന്ത്യൻ താരം കൂടിയാണ് നാഗ്‌പൂർ സ്വദേശിയായ 19കാരി ദിവ്യ.
വിദഗ്‌ദ്ധ ചെസ് കോച്ചിംഗ് ക്ലാസ്
തൃശൂർ: എങ്ങനെ ഫലപ്രദമായി ചെസ് കളിക്കാം എന്ന വിദഗ്‌ദ്ധ ചെസ് കോച്ചിംഗ് ക്ലാസ് ആഗസ്റ്റ് 5ന് രാവിലെ 10 മുതൽ 5 മണി വരെ നടത്തുന്നു. ഇന്റർനാഷണൽ മാസ്റ്റർ വി.ശരവണനാണ് ക്ലാസ് നയിക്കുന്നത്. പങ്കെടുക്കുവാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക. 9446230888.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |