കോട്ടയം: ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥർക്കായി നടത്തിയ ആനുവൽ സ്പോർട്സ് മീറ്റ് സമാപിച്ചു. സമാപന സമ്മേളനം പൊലീസ് പരേഡ് ഗ്രൗണ്ടിൽ മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് അദ്ധ്യക്ഷത വഹിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, ജില്ലാ കളക്ടർ പി.കെ. ജയശ്രീ, ജില്ലയിലെ വിവിധ ഡിവൈ.എസ്.പിമാർ, മറ്റു പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. വിജയികളായവർക്ക് സമ്മാനം വിതരണം ചെയ്തു. ക്രിക്കറ്റ്, ഫുട്ബോൾ, ബാസ്ക്കറ്റ്ബോൾ, വോളിബോൾ, വടംവലി മത്സരങ്ങളിൽ കോട്ടയം ഹെഡ് ക്വാർട്ടേഴ്സ് ഒന്നാം സ്ഥാനം നേടി. വനിതകളുടെ വടംവലി മത്സരത്തിൽ കാഞ്ഞിരപ്പള്ളി സബ് ഡിവിഷനാണ് ഒന്നാം സ്ഥാനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |