SignIn
Kerala Kaumudi Online
Friday, 26 April 2024 2.12 PM IST

കളി വേണ്ട പിടി മുറുകും പൂട്ടിട്ടത് 280 ഗുണ്ടകൾക്ക്

d

കോഴിക്കോട്: ഇനി കളി വേണ്ട. പിടി മുറുകും. കോഴിക്കോട് ജില്ലയിൽ ഒറ്റദിവസം കൊണ്ട് പിടിയിലായത് 280 ഗുണ്ടകൾ. ഗുണ്ടകളെ അമർച്ച ചെയ്യാനുള്ള കേരള പൊലീസിന്റെ പ്രത്യേക ദൗത്യമായ 'ഓപ്പറേഷൻ ആഗി'ന്റെ ഭാഗമായാണ് നടപടി. ശനിയാഴ്ച രാത്രി 11 മണിയോടെ തുടങ്ങിയ പരിശോധനയിലാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇത്രയും ഗുണ്ടകളുടെ അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് സിറ്റി പൊലീസ് കമ്മിഷണർ രാജ്പാൽ മീണ പറഞ്ഞു. അറസ്റ്റിലായവരിൽ സ്ഥിരം കുറ്റവാളികളും പിടികിട്ടാപ്പുളളികളുമുണ്ട്. കൊലപാതക്കേസുകളിലടക്കം പിടികിട്ടാതെ വിലസുന്നവരും പിടിയിലായവരിലുണ്ട്. ഒരോരുത്തരുടെയും പേരിലുള്ള കേസുകൾ വരുംദിവസങ്ങളിൽ പ്രത്യേകമായി പരിഗണിക്കുമെന്നും കമ്മിഷണർ വ്യക്തമാക്കി. ഒറ്റദിവസം കൊണ്ട് തീരുന്നതല്ല ഈ പ്രക്രിയയെന്നും സ്ഥിരം ക്രിമിനലുകളായവരെയും കുടുംബങ്ങളെ അക്രമിക്കുന്നവരെയും നാടിന്റെ സമാധാനം തകർക്കുന്നവരെയുമെല്ലാം അന്വേഷണപരിധിയിലേക്ക് കൊണ്ടുവരുമെന്നും പൊലീസ് അറിയിച്ചു.

സിറ്റിയിൽ 97 പേരും കോഴിക്കോട് റൂറലിൽ 183 പേരുമാണ് പിടിയിലായത്. ഇതിൽ 69 സാമൂഹ്യ വിരുദ്ധരും, 3 പിടികിട്ടാപ്പുള്ളികളും,18 വാറണ്ട് പ്രതികളും, നിലവിൽ അന്വേഷണം നടക്കുന്ന കേസിലെ 10 പ്രതികളുമാണ് ഉൾപ്പെട്ടിരിക്കുന്നത്. റൂറലിൽ 147 സാമൂഹ്യവിരുദ്ധരും 13 പിടികിട്ടാപ്പുള്ളികളും, 23 വാറണ്ട് പ്രതികളുമാണ് പിടിയിലായത്. നഗര പരിധികളിലുള്ളതിനേക്കാൾ റൂറലിലാണ് ഗുണ്ടകൾ കൂടുതലുള്ളത്. വർഷങ്ങളായി നഗരത്തിലെ വിവിധ ഇടങ്ങളിൽ ഗുണ്ടാസംഘങ്ങൾ വിലസുകയാണ്. ഉൾപ്രദേശങ്ങളിലും വെടിയുതിർത്ത് ഗുണ്ടകൾ തമ്മിൽ ഏറ്റുമുട്ടാറുണ്ടെങ്കിലും പൊലീസിൽ പരാതി ഇല്ലാത്തതിനാൽ പലതും പുറത്തറിയാതെ പോവുകയാണ്.

അറസ്റ്റ് ചെയ്ത പ്രതികളെ വിശദമായി ചോദ്യം ചെയ്ത് നിലവിൽ ഏതെങ്കിലും പൊലീസ് സ്റ്റേഷനിലെ കേസുകൾ / വാറണ്ട് എന്നിവയിൽ ഉൾപ്പെട്ടവരാണോ എന്ന് പരിശോധിക്കുകയും കേസിൽ ഉൾപ്പെടാത്തവരെ വിശദമായി ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തുകയും ചെയ്യും. തുടർന്നാവും ഇവർക്കെതിരെ എന്ത് നടപടികളെടുക്കണെന്ന കാര്യത്തിൽ തീരുമാനമെടുക്കുക. കൂടാതെ നിലവിലെ ഓപ്പറേഷനിൽ ഒഴിവായവരെ നിരീക്ഷിക്കുകയും അവർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതുമാണ്. സ്‌പെഷൽ ഡ്രൈവിൽ ഡി.ഐ.ജി ആൻഡ് സിറ്റി പൊലീസ് കമ്മിഷണർ രാജ് പാൽ മീണ എന്നിവരുടെ നേതൃത്വത്തിൽ ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ ബൈജു കെ ഇ, മെഡിക്കൽ കോളേജ് എ.സി.പി സുദർശൻ.കെ, ടൗൺ എ.സി.പി ബിജുരാജ്, ഫറോക്ക് എ.സി.പി സിദ്ദിഖ്, ജില്ലാ സ്‌പെഷൽ ബ്രാഞ്ച് എ.സി.പി ഉമേഷ് എന്നിവർ നേതൃത്വം നൽകി. സർക്കാരിൽ നിന്നുള്ള നിർദ്ദേശത്തെതുടർന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി കോഴിക്കോട് ജില്ലയിൽ ഗുണ്ടാ സംഘങ്ങളിൽപെട്ട ആളുകളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയും കുറ്റക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുകയും ചെയ്തുവരുന്നതിന്റെ അനന്തരഫലമാണ് ഇത്രയുംപേരെ ഒരുമിച്ച് പിടികൂടാനായത്.

പിടിയിലായവർ

സിറ്റിയിൽ 97

റൂറലിൽ 183

69 സാമൂഹ്യ വിരുദ്ധർ

3 പിടികിട്ടാപ്പുള്ളികൾ

18 വാറണ്ട് പ്രതികൾ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.