പുത്തൂർ: വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്തിലെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ വയോജനങ്ങൾക്ക് യോഗാ പരിശീലന പദ്ധതിയുടെ കുളക്കട ഗ്രാമ പഞ്ചായത്ത് തല ഉദ്ഘാടനം കുളക്കട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.ടി.ഇന്ദു കുമാർ നിർവഹിച്ചു. മലപ്പാറ അങ്കണവാടിയിൽ നടന്ന ചടങ്ങിൽ വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് കുളക്കട ഡിവിഷൻ മെമ്പർ എൻ.മോഹനൻ അദ്ധ്യക്ഷനായി. കുളക്കട ഐ.സി ഡി.എസ് സൂപ്പർവൈസർ വി.കെ.രാഗി സ്വാഗതം പറഞ്ഞു. കുളക്കട ഗ്രാമ പഞ്ചായത്ത് മലപ്പാറ വാർഡ് മെമ്പർ സാലി റെജി, വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് ഐ.സി.ഡി.എസ്.സി.ഡി.പി.ഒ. ജയകുമാരി, യോഗാ ഇൻസ്ട്രക്ടർ വിജിത്ത്, അങ്കണവാടി ടീച്ചർ പ്രസന്നകുമാരി എന്നിവർ സംസാരിച്ചു. മലപ്പാറ അങ്കണവാടിയിൽ ദിവസവും ഒരു മണിക്കൂർ നിണ്ടുനില്ക്കുന്നതാണ് പരിശീലനം. ഉച്ചകഴിഞ്ഞ് 3.30ന് പരിശിലനം തുടങ്ങും. അറുപത് വയസ് കഴിഞ്ഞ എല്ലാവർക്കും പരിശിലനത്തിൽ പങ്കെടുക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |