SignIn
Kerala Kaumudi Online
Friday, 26 April 2024 7.56 PM IST

ഭൂകമ്പം അളക്കുന്നത് എങ്ങനെ ?

earthquake

റിക്ടർ സ്‌കെയിലിനെ അടിസ്ഥാനമാക്കിയാണ് സാധാരണ ഗതിയിൽ ഭൂകമ്പത്തിന്റെ തോത് അളക്കുന്നത്. റിക്ടർ സ്കെയിൽ എന്നാൽ അളക്കാൻ ഉപയോഗിക്കുന്ന സ്‌കെയിലിന് സമാനമല്ല. ഇത് ഒരു സമവാക്യമാണ്. ഭൂമിയിലുണ്ടാകുന്ന ചലനത്തിൽ നിന്നും പ്രഭവിക്കുന്ന ഊർജ്ജത്തിന്റെ അടിസ്ഥാനത്തിൽ റിക്ടർ സമവാക്യം ഉപയോഗിച്ചുള്ള കണക്ക് കൂട്ടലിലൂടെയാണ് ഭൂകമ്പം അളക്കുന്നത്. 1935ൽ കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ചാൾസ്.എഫ്.റിക്ടർ എന്ന ശാസ്ത്രജ്ഞനാണ് ഈ സ്‌കെയിൽ (സമവാക്യം) രൂപകല്പന ചെയ്തത്. അദ്ദേഹത്തോടുളള ബഹുമാനസൂചകമായി ഈ സംവിധാനത്തെ റിക്ടർ സ്‌കെയിൽ എന്നുവിളിക്കുന്നു.

റിക്ടർ സ്‌കെയിൽ അടയാളപ്പെടുത്തുന്നത് ഇങ്ങനെ

തീവ്രത 3അല്ലെങ്കിൽ അതിൽ കുറവ്: ഇത് സാധാരണയായി അനുഭവപ്പെടില്ല, വ്യക്തമായ നാശമുണ്ടാക്കില്ല.

3 മുതൽ 6 വരെ തീവ്രത : അനുഭവപ്പെടും, ചെറിയ നാശനഷ്ടങ്ങൾക്ക് കാരണമായേക്കും.

 6 മുതൽ 7 വരെ : ഒരു പ്രദേശത്തിന് മുഴുവൻ നാശനഷ്ടമുണ്ടാകും

7 മുതൽ 8 വരെ : അതിശക്തമായ ചലനം, നാശനഷ്ടം കൂടുതൽ, 150 കിലോമീറ്ററിലധികം വിസ്തീർണ്ണം നശിപ്പിക്കാൻ ഇതിന് കഴിയും.

8 ഡിഗ്രിയിൽ കൂടുതലുള്ള ഭൂകമ്പം : അനിയന്ത്രിതമായ പരിധിയിലേക്ക് ചലങ്ങളുണ്ടാകും. വൻതോതിൽ നാശനഷ്ടങ്ങളുണ്ടാകും.

വിവരങ്ങൾ : പ്രൊഫ.കുശല രാജേന്ദ്രൻ

ഭൂകമ്പ ശാസ്ത്രജ്ഞ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.