SignIn
Kerala Kaumudi Online
Sunday, 06 July 2025 4.10 PM IST

സെക്രട്ടറിയേറ്റ് മാർച്ചിലെ സംഘർഷം; യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിന് ഉപാധികളോടെ ജാമ്യം

Increase Font Size Decrease Font Size Print Page
p-k-firoz

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് മാർച്ചിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായി ജയിലിലായിരുന്ന യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിന് ജാമ്യം. തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ മുസ്‌ലീം യൂത്ത് ലീഗ് നടത്തിയ മാർച്ച് അക്രമാസക്തമായതിനെത്തുടർന്നാണ് ഫിറോസ് അടക്കമുള്ളവർ അറസ്റ്റിലായത്. കേസിലെ ഒന്നാം പ്രതിയാണ് ഫിറോസ്.

ജനുവരി 18നായിരുന്നു യൂത്ത് ലീഗിന്റെ മാർച്ച്. ജാഥ നടത്തൽ, പൊലീസിനെ ആക്രമിക്കൽ, സ്വകാര്യ മുതൽ നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ഫിറോസിനെ അറസ്റ്റ് ചെയ്തത്. 14 ദിവസത്തെ റിമാൻഡിനുശേഷം ഫിറോസിനെ പൂജപ്പുര ജയിലിലേയ്ക്ക് മാറ്റിയിരുന്നു.

TAGS: YOUTH LEAGUE, PK FIROZ, MARCH, PROTEST, JAIL SENTENCE, BAIL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.