SignIn
Kerala Kaumudi Online
Friday, 26 April 2024 11.27 AM IST

ഐ എ എസ്  എന്നാൽ അധികാരത്തിന്റെ പര്യായം, എങ്കിൽ ഒരു  ഐഎഎസ് ഓഫീസർക്ക് ലഭിക്കുന്ന ശമ്പളവും ആനുകൂല്യവും എത്രയാവും

collector-

സിനിമയിലും ജീവിതത്തിലും ശോഭിക്കുന്ന വാക്കാണ് ഐ എ എസ്. പതിനായിരങ്ങൾ സ്വപ്നം കാണുന്ന ഈ പദവിയിലേക്ക് വർഷം തോറും എത്താനാവുന്നത് നൂറോളം പേർക്ക് മാത്രമാണ്. യുപിഎസ്സി നടത്തുന്നു ഇന്ത്യയിലെ ഏറ്റവും കഠിനമായ പരീക്ഷയിലൂടെയാണ് ഈ വിശിഷ്ട പദവിയിലേക്ക് കഴിവുള്ളവരെ കണ്ടെത്തുന്നത്. ഓരോ വർഷവും രാജ്യത്തുടനീളമുള്ള ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾ യുപിഎസ്സി പരീക്ഷ എഴുതുന്നുണ്ടെങ്കിലും അവരിൽ കുറച്ചുപേർ മാത്രമേ വിജയിക്കുന്നുള്ളൂ.

ഐ എ എസ് ഓഫീസർമാർക്ക് മികച്ച ശമ്പളമാണ് രാജ്യം നൽകുന്നത്. ഏഴാം ശമ്പള കമ്മീഷൻ അനുസരിച്ച്, ഏതൊരു ഐഎഎസുകാരന്റെയും അടിസ്ഥാന ശമ്പളം 56100 രൂപയാണ്. ശമ്പളത്തിന് പുറമെ ഉദ്യോഗസ്ഥർക്ക് യാത്രാ അലവൻസ്, ഡി എ ഉൾപ്പെടെയുള്ള മറ്റ് അലവൻസുകളും ലഭിക്കും. ഒരു ഐഎഎസുകാരന്റെ ആകെ ശമ്പളം പ്രതിമാസം ഒരു ലക്ഷം രൂപയിലധികമാണ്. എന്നാൽ ഐഎഎസ് ഉദ്യോഗസ്ഥൻ ക്യാബിനറ്റ് സെക്രട്ടറി റാങ്കിലെത്തിയാൽ ശമ്പളം പ്രതിമാസം 2,50,000 രൂപയിലെത്തും.

മറ്റ് ആനുകൂല്യങ്ങൾ

ഭവനം : ഐഎഎസ് ഉദ്യോഗസ്ഥർക്ക് താമസിക്കുന്നതിനായി ബംഗ്ലാവുകളോ റെസിഡൻഷ്യൽ യൂണിറ്റുകളോ അനുവദിക്കാറുണ്ട്. ഉദ്യോഗസ്ഥരുടെ റാങ്ക്, ശമ്പള സ്‌കെയിൽ, സീനിയോറിറ്റി എന്നിവ അനുസരിച്ചാണ് ഇവ അനുവദിക്കുക

വാഹനം : റാങ്കിന്റെ അടിസ്ഥാനത്തിലാണ് ഐഎഎസ് ഉദ്യോഗസ്ഥർക്കും വാഹനങ്ങൾ നൽകുന്നത്.

ഐ എ എസ് ഉദ്യോഗസ്ഥർക്ക് വൈദ്യുതി, വെള്ളം, ഗ്യാസ്, ഫോൺ കണക്ഷനുകൾ തുടങ്ങിയവയും സൗജന്യമായോ, ചെറിയ നിരക്കിലോ നൽകാറുണ്ട്.

ഇതിന് പുറമേ ഐഎഎസ് ഉദ്യോഗസ്ഥർക്ക് പെൻഷനും മറ്റ് ആനുകൂല്യങ്ങൾക്കും അർഹതയുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CAREER, IAS, COLLECTOR
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.