SignIn
Kerala Kaumudi Online
Friday, 26 April 2024 11.55 PM IST

ഇനി മുടി തഴച്ചുവളരും; ഒറ്റ ഉപയോഗത്തിൽ നരച്ച മുടി വരണ്ടു പോകാതെ കറുപ്പിക്കുന്ന അത്ഭുതക്കൂട്ട് ഇങ്ങനെ തയ്യാറാക്കാം

haircare

നര മാറ്റാനായി പല തരത്തിലുള്ള കെമിക്കൽ ഡൈ ഉപയോഗിച്ച് നിരവധി പ്രശ്നങ്ങൾ അനുഭവിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇനി വിഷമിക്കേണ്ട. മുടി തഴച്ചുവളരാനും കറുപ്പിക്കാനും സഹായിക്കുന്ന ഒരു അത്ഭുത കൂട്ട് പരിചയപ്പെടാം. മികച്ച രീതിയിൽ മുടി കറുപ്പിക്കുന്നതിന് ചെറുപ്പക്കാർക്ക് അടക്കം ഫലപ്രദമായി ഉപയോഗിക്കാവുന്ന ഒരു വഴിയാണിത്. താഴെ ചേർക്കുന്ന രീതിയിലാണ് ഹെയർ ഡൈ നിങ്ങൾ നിർമിച്ചെടുക്കേണ്ടത്. രണ്ട് ദിവസങ്ങളിലായി കൃത്യമായി ചെയ്താൽ പൂർണമായ ഫലം ലഭിക്കുന്നതാണ്.

ഇതിനായി ആവശ്യമായ ചേരുവകളാണ് ചെമ്പരത്തി പൗഡർ, ഹെന്ന പൗഡർ, ഇൻഡിക പൗഡർ എന്നിവ.

നീലയമരി എന്നാണ് ഇൻഡിക പൗഡർ പൊതുവായി അറിയപ്പെടുന്നത്. മുടിയുടെ നര മാറാനും വളർച്ചയ്ക്കും വളരെയധികം സഹായകരമാണ് ഇൻഡിക പൗഡർ. ആയുർവേദ എണ്ണയായ നീലിഭൃംഗാദി പോലുള്ളവയിലെ പ്രധാന ചേരുവയാണ് ഈ പൊടി. നാട്ടിൻപുറങ്ങളിൽ റോസ് നിറത്തിൽ കാണുന്ന ഈ പൂവിന്റെ പൊടി ഓൺലൈൻ വഴിയും ലഭ്യമാണ്. ചെമ്പരത്തിപ്പൊടിയും ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിൽ ലഭ്യമാണ് അല്ലെങ്കിൽ വീടുകളിൽ തന്നെ ചെമ്പരത്തി ഉണക്കിപ്പൊടിക്കാവുന്നതാണ്.

ഉപയോഗിക്കേണ്ട രീതി-ആദ്യ ദിനം

•മുടിയുടെ ആവശ്യത്തിന് അനുസരിച്ച് ഹെന്ന, ചെമ്പരത്തിപ്പൊടി എന്നിവ എടുക്കുക

•ഹെന്നയുടെ പകുതി അളവിലാണ് ചെമ്പരത്തിപ്പൊടി എടുക്കേണ്ടത്.

•തുല്യ അളവിൽ കാപ്പിപ്പൊടി, ചായപ്പൊടി എന്നിവ ചേർത്ത് കടുപ്പത്തിൽ തിളപ്പിച്ചെടുത്ത വെള്ളം ഈ മിശ്രിതത്തിൽ ചേർക്കുക

•ഇരുമ്പ് പാത്രത്തിലായിരിക്കണം കാപ്പിപ്പൊടി, ചായപ്പൊടി എന്നിവയുടെ വെള്ളത്തിൽ ഹെന്നയും ചെമ്പരത്തിപ്പൊടിയും ചേർത്തിളക്കേണ്ടത്

•രാത്രി മുഴുവൻ സൂക്ഷിച്ച മിശ്രിതം പിറ്റേ ദിവസം എണ്ണമയമില്ലാത്ത മുടിയിൽ പുരട്ടുക.

•ഒന്ന് -രണ്ട് മണിക്കൂർ മുടിയിൽ സൂക്ഷിച്ച ശേഷം കഴുകി കളയാം (ഷാംപൂ ഉപയോഗിക്കരുത്)

ഇങ്ങനെ ചെയ്യുന്നതോടെ മുടിയുടെ നിറം ഹെന്നയുടേതിന് സമാനമാകും.

ഉപയോഗിക്കേണ്ട രീതി-രണ്ടാം ദിനം

നരച്ച മുടികൾ ചെമ്പിച്ച് കഴിഞ്ഞാൽ പിറ്റേന്ന് ഇൻഡിക പൗഡർ കൂടി പ്രയോഗിക്കണം.

•തലയിൽ പുരട്ടുന്നതിന് രണ്ട് മണിക്കൂർ മുൻപ് ഇൻഡിക പൗഡ‌ർ ഇളം ചൂട് വെള്ളത്തിൽ ചേർത്ത് കലക്കുക.

•ഈ മിശ്രിതം തലയിൽ പുരട്ടി ഒന്ന് മുതൽ രണ്ട് മണിക്കൂർ വരെ സൂക്ഷിക്കുക.

•ശേഷം ഷാംപൂ ഒഴിവാക്കി കഴുകി മാറ്റാവുന്നതാണ്.

വരണ്ട മുടിയുള്ളവർ ഇൻഡിക പൗഡർ പുരട്ടി കുറച്ചു കഴിഞ്ഞതിന് ശേഷമോ പിറ്റേ ദിവസമോ കുറച്ച് എണ്ണ പുരട്ടാവുന്നതാണ്. മുടി കറുപ്പു നിറത്തിലാക്കാനും അതോടൊപ്പം കേശത്തിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കാനും ഉപയോഗിക്കാവുന്ന മികച്ച മാർഗമാണിത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HAIR, BEAUTY
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.