SignIn
Kerala Kaumudi Online
Wednesday, 09 July 2025 7.07 AM IST

അദാനിക്കായി നിലകൊള്ളുന്ന കേന്ദ്ര സർക്കാരിനെതിരെ ഡി.വൈ.എഫ്.ഐ പ്രക്ഷോഭം

Increase Font Size Decrease Font Size Print Page

തിരുവനന്തപുരം: അദാനിക്കായി നിലകൊള്ളുന്ന കേന്ദ്ര സർക്കാരിന്റെ നിലപാടിനെതിരെ ഡി.വൈ.എഫ്.ഐ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.ജില്ലയിൽ 19 കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിലാണ് സമരം നടത്തിയത്.എജീസ് ഓഫീസിനു മുന്നിൽ പാളയം ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച സമരം ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി ഡോ.ഷിജൂഖാൻ ഉദ്ഘാടനം ചെയ്തു. വഞ്ചിയൂരിൽ ജി.പി.ഒയ്ക്ക് മുന്നിൽ ജില്ലാ പ്രസിഡന്റ് വി.അനൂപും പേരൂർക്കട പോസ്റ്റ് ഓഫീസിന് മുന്നിൽ ജില്ലാ ട്രഷറർ വി.എസ് ശ്യാമയും വെഞ്ഞാറമൂട്ടിൽ സംസ്ഥാന കമ്മിറ്റി അംഗം വി.എ വിനീഷും വിതുരയിൽ സംസ്ഥാന കമ്മിറ്റി അംഗം എ.എം. അൻസാരിയും നേമത്ത് സംസ്ഥാന കമ്മിറ്റി അംഗം ആർ.എസ്.ബാലമുരളിയും മംഗലപുരത്ത് സംസ്ഥാന കമ്മിറ്റി അംഗം പ്രതിൻ സാജ്കൃഷ്ണയും വിളപ്പിലിൽ സംസ്ഥാന കമ്മിറ്റി അംഗം എസ്.എസ് നിതിനും ചാലയിൽ സംസ്ഥാന കമ്മിറ്റി അംഗം മീര എസ്. മോഹനും ഉദ്ഘാടനം ചെയ്തു.നെടുമങ്ങാട് സംസ്ഥാന കമ്മിറ്റി അംഗം എൽ.എസ് ലിജുവും നെയ്യാറ്റിൻകരയിൽ ജില്ലാ ജോ.സെക്രട്ടറി ആർ.ഉണ്ണിക്കൃഷ്ണനും കാട്ടാക്കടയിൽ ജില്ലാ വൈസ് പ്രസിഡന്റ് എസ്.ഷാഹിനും വർക്കലയിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ലെനിൽ രാജും കിളിമാനൂരിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജെ.ജിനേഷും ആറ്റിങ്ങലിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗം വിഷ്ണുചന്ദ്രനും കഴക്കൂട്ടത്ത് ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.പ്രശാന്തും കോവളത്ത് ജില്ലാ സെക്രട്ടേറിയറ്റ് അംഗം രേവതി ടി.എസും, പാറശാലയിൽ സി.പി.എം ഏരിയ സെക്രട്ടറി അഡ്വ. അജയകുമാറും, വെള്ളറടയിൽ സി.പി.എം.ഏരിയ കമ്മിറ്റി അംഗം ടി.എൽ രാജും ധർണ്ണ ഉദ്ഘാടനം ചെയ്തു.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER