
കൊല്ലം: സാജൻ പള്ളിമൺ രചിച്ച 'ലഹരിക്കെതിരെ ഒരു എഴുത്ത് യുദ്ധം' എന്ന പുസ്തകം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ. കെ.പി.സജിനാഥ് ജയൻ മഠത്തിലിന് നൽകി പ്രകാശനം ചെയ്തു.
ലൈബ്രറി സെക്രട്ടറി പി.എസ്.സുരേഷ് അദ്ധ്യക്ഷനായി. ഇളവൂർ ശ്രീകുമാർ ആമുഖപ്രഭാഷണം നടത്തി. പ്രേംഷാജ് പള്ളിമൺ പുസ്തകാവതരണം നടത്തി.
പി.സദാശിവൻ ആശ്രാമം, സംവിധായകൻ ശ്യാം ശിവരാജൻ എന്നിവർ സംസാരിച്ചു. താജുദ്ദീൻ വെളിച്ചിക്കാല സ്വാഗതവും സാജൻ പള്ളിമൺ നന്ദിയും പറഞ്ഞു. കാമ്പിശേരി കരുണാകരൻ ലൈബ്രറിയും നെപ്ട്യൂൺ ബുക്സും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |