ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ നേതാവുമായ മമത ബാനർജിയെ വിമർശിച്ച് മലയാളി ഡോക്ടർ. ബംഗാളിലെ ഡോക്ടർമാർ മുസ്ലീങ്ങൾക്ക് ചികിത്സ നൽകരുതെന്ന് ബി.ജെ.പി ഉപദേശിച്ചുവെന്ന മമതയുടെ വിവാദ ആരോപണത്തിനെതിരായാണ് ഡോക്ടർ സുൽഫി നൂഹു വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. മനസിലെ വിഷം ഇങ്ങനെ ചീറ്റരുതെന്നും ബി.ജെ.പിയും മുസ്ലിം ലീഗ് പോലും അങ്ങനെ പറയുമെന്ന് തനിക്ക് തോന്നുന്നില്ലെന്നും ഡോകട്ർ പറയുന്നു.
'ബി.ജെ.പിയും മുസ്ലിം രോഗികളും' എന്ന തലക്കെട്ട് നൽകിയ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുൽഫി നൂഹു ഇക്കാര്യം പറയുന്നത്. ജാതിയും മതവും നോക്കി രോഗികളെ ചികിത്സിക്കാൻ ഡോക്ടർമാർ പഠിച്ചിട്ടില്ലെന്ന് പറയുന്ന ഡോക്ടർ സുൽഫി കേരളത്തിലെ ആശുപത്രികൾ ഒന്നുവന്നു കാണണമെന്നും പോസ്റ്റിലൂടെ 'ദീദി'യെ ഉപദേശിക്കുന്നുണ്ട്.
ഡോക്ടർ സുൽഫി നൂഹുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ:
'ബിജെപിയും മുസ്ലിം രോഗികളും
==========================
ബിജെപി പറഞ്ഞത്രേ മുസ്ലിം രോഗികളെ ചികിൽസിക്കരുത് എന്നു ...ദീദിയുടെ വാക്കുകൾ
കഷ്‌ടം ,ഇത്രക്ക് , അധഃപതിക്കരുത് ,ദീദി.
ബിജെപി അല്ല മുസ്ലിം ലീഗും അങ്ങനെ പറയും എന്ന് തോന്നുന്നില്ല.
ദീദിയുടെയുടെ മനസ്സിലെ വിഷം ,ഇഞ്ഞനെ ചീറ്റരുത്
അഥവാ അങ്ങനെ പറഞാൾ കേൾക്കാൻ തക്കവണ്ണം ഇന്ത്യയിലെ ഒരു ഡോക്ടറും അധപ്പതിച്ചു എന്ന് തോന്നുന്നില്ല.
മുന്നിൽ വരുന്ന രോഗികളുടെ ജാതി നോക്കി ചികിത്സിക്കാൻ ഞങ്ങൾ പഠിച്ചിട്ടില്ല .
ഞങ്ങളെ പഠിപ്പിച്ചിട്ടില്ല.ആശുപത്രിയിൽ ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും കമ്മ്യൂണിസ്റ്റും കോൺഗ്രസും ബിജെപിയും എന്തിനു തൃണമുൽ പോലുമില്ല. മനസ്സിലെ വിഷം ഇല്ലാതാകണമെങ്കിൽ ഇടയ്ക്കൊക്കെ ഒന്ന് കേരളത്തിൽ വന്നു പോകുന്നത് നല്ലത് , ദീ ദി.
ഡോ സുൽഫി നൂഹു'
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |