
തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെ.പി.സി.സിക്ക് ലഭിച്ച പരാതികൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മൂന്നംഗ കമ്മിറ്റിക്ക് രൂപം നൽകി. മുൻമന്ത്രി കെ.സി ജോസഫ്,രാഷ്ട്രീയകാര്യ സമിതി അംഗം സി.പി മുഹമ്മദ്,മുൻ എം.എൽ.എ കെ. മോഹൻകുമാർ എന്നിവരടങ്ങുന്ന കമ്മിറ്റിക്ക് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എയാണ് രൂപം നൽകിയതെന്ന് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനൽ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |