വൈക്കം . കേരള വാട്ടർ അതോറിറ്റി പെൻഷണേഴ്‌സ് ഓർഗനൈസേഷൻ വൈക്കം യൂണിറ്റിന്റെ നേതൃത്വത്തിൽ 22 ന് നടക്കുന്ന സെക്രട്ടേറിയറ്റ് മാർച്ചിന് മുന്നോടിയായി വിളംബര ജാഥയും സമ്മേളനവും നടത്തി. പെൻഷൻ പരിഷ്‌കരണം നടപടി ഉടൻ നടപ്പാക്കുക, കേരള വാട്ടർ അതോറിറ്റിയെ സർവീസ് മേഖലയിൽ നിലനിറുത്തുക, പെൻഷൻ ആനൂകൂല്യങ്ങൾ സമയ ബന്ധിതമായി വിതരണം ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. വൈക്കം വാട്ടർ അതോറിറ്റി ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ യോഗം യൂണിറ്റ് പ്രസിഡന്റ് കെ ചന്ദ്രമോഹനൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മറ്റി അംഗം സി കെ അനിരുദ്ധൻ അദ്ധ്യക്ഷത വഹിച്ചു. വി സതീശൻ, എം എസ് ജോസഫ്, സി എസ് വിജയൻ, ടി എസ് ബൈജു, കെ കെ സുലോചന, കെ വീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |