കൊച്ചി: സർക്കാരിന്റെ തൊഴിലാളി വിരുദ്ധ സമീപനത്തിനെതിരെ സ്‌കൂൾ പാചകത്തൊഴിലാളികൾ മന്ത്രി പി. രാജീവിന്റെ ഓഫീസിനു മുന്നിൽ വായ മൂടി കെട്ടി സമരം നടത്തി. സംസ്ഥാന സെക്രട്ടറി ഓമന ദിവാകരൻ ഉദ്ഘാടനം ചെയ്തു. ഇടതുപക്ഷ സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നിലപാട് തിരുത്തിയില്ലെങ്കിൽ തുടർന്നും അതിശക്തമായ സമര പരിപാടികളുമായി സംഘടന മുന്നോട്ടുപോകുമെന്ന് അവർ പറഞ്ഞു. മുടങ്ങിക്കിടക്കുന്ന വേതനം എത്രയും പെട്ടെന്ന് അനുവദിക്കുക, മുടക്കമില്ലാതെ വേതനം ലഭിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. വി.ഡി. ആശ, ഗീത രാധകൃഷ്ണൻ, ബിന്ദു ശശി, സുന്ദരി, ജമീല എന്നിവർ സംസാരിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |