കോഴിക്കോട്: റിട്ട. പ്രൊഫ.ഇ.വേലായുധൻ രചിച്ച 'ഔർ ഇംഗ്ലീഷ് ' പുസ്തകം മലയാളം സർവകലാശാല വൈസ് ചാൻസലർ ഡോ. കെ.ജയകുമാർ പ്രകാശനം ചെയ്തു. മീഞ്ചന്ത ഗവ.ആർട്സ് കോളേജ് റിട്ട.പ്രൊഫ.ഡോ. പത്മകുമാരി പുസ്തകം ഏറ്റുവാങ്ങി. ഗവ. ആർട്സ് കോളേജ് റിട്ട. പ്രിൻസിപ്പൽ പ്രൊഫ.അബ്ദുറഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. ശ്രീ ഗോകുലം ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ ഡോ.പ്രശാന്ത് വി.ജി, ഗുരുവായൂരപ്പൻ കോളേജ് റിട്ട.പ്രിൻസിപ്പൽ ഡോ.രതീദേവി തമ്പാട്ടി, സാമൂതിരി സെക്കൻഡറി സ്കൂൾ പ്രധാനാദ്ധ്യാപകൻ ഹരി രാജ പി.സി, ശ്രീരാമകൃഷ്ണ മിഷൻ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ മനോജ് കുമാർ.ജി എന്നിവർ പ്രസംഗിച്ചു. മെഡിക്കൽ കോളേജ് അസി.പ്രൊഫസർ ഡോ.ഡാനിഷ്.ഇ സ്വാഗതവും സുബ്രഹ്മണ്യൻ കല്ലായി നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |