മോഷൻ ഡിജിറ്റൽ പോസ്റ്റർ റിലീസ്
ആസിഫ് അലി, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിനായകൻ, മാളവിക ശ്രീനാഥ്, ശ്രീരഞ്ജിനി നായർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മൃദുൽ നായർ കഥയെഴുതി സംവിധാനം ചെയ്യുന്ന കാസർഗോൾഡ് എന്ന ചിത്രത്തിന്റെ മോഷൻ ഡിജിറ്റൽ പോസ്റ്റർ റിലീസ് ചെയ്തു.
സിദ്ദിഖ്, സമ്പത്ത് റാം, ദീപക് പറമ്പോൾ, ധ്രുവൻ,അഭിറാം രാധാകൃഷ്ണൻ, പ്രശാന്ത് മുരളി, സാഗർ സൂര്യ, ജെയിംസ് ഏലിയ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. സരിഗമ അവതരിപ്പിക്കുകയും എൽ.എൽ.പിയുമായി സഹകരിച്ച് മുഖരി എന്റർടൈയ്മെന്റിന്റെ ബാനറിൽ വിക്രം മെഹ്റ, സിദ്ധാർത്ഥ് ആനന്ദ് കുമാർ,സൂരജ് കുമാർ,റിന്നി ദിവാകർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സജിമോൻ പ്രഭാകർ തിരക്കഥയും സംഭാഷണവുമെഴുതുന്നു.
ജെബിൽ ജേക്കബ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു. എഡിറ്റർ-മനോജ് കണ്ണോത്ത്. പ്രൊഡക്ഷൻ കൺട്രോളർ-വിനോഷ് കൈമൾ, പ്രണവ് മോഹൻ, പി.ആർ.ഒ- എ.എസ് ദിനേശ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |