പ്രേംലാലിന്റെ ചിത്രത്തിൽ സിജു വിത്സൻ
ഡെക്ക്- വയനാട്ടിൽ ചിത്രീകരണം ആരംഭിച്ചു
പി.ജി.പ്രേംലാൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സിജു വിത്സൻ നായകനാകുന്നു. വയനാട്ടിൽ ചിത്രീകരണം ആരംഭിച്ചു. കിച്ചാപ്പൂസ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ കെ.ജി അനിൽകുമാർ ആണ് ചിത്രം നിർമ്മിക്കുന്നത്. പുതുമുഖം കൃഷ്ണേന്ദു എ.മേനോൻ ആണ് നായിക. എന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലെ മജിസ്ട്രേറ്റിന്റെ വേഷത്തിലൂടെ ശ്രദ്ധേയനായ പി.പി.കുഞ്ഞികൃഷ്ണനും പ്രധാന വേഷത്തിലെത്തുന്നു. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സജീവ് പാഴൂർ തിരക്കഥയും സംഭാഷണവുമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ആൽബി നിർവ്വഹിക്കുന്നു. സംഗീതം-ഷാൻ റഹ്മാൻ, ഗാനരചന-റഫീഖ് അഹമ്മദ്, എഡിറ്റിംഗ് കിരൺ ദാസ്.
ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് ഉടനെയുണ്ടാകുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. പി.ആർ.ഒ- എ.എസ്.ദിനേശ്. അതെസമയം പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിൽ ആറാട്ടുപുഴ വേലായുധ പണിക്കരായി എത്തിയ സിജു വിത്സൻ നായകനാകുന്ന നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത നിവിൻ പോളി ചിത്രം സാറ്റർഡെ നയിറ്റ് ആണ് സിജു വിത്സന്റെതായി അവസാനം തീയേറ്ററുകളിൽ എത്തിയ ചിത്രം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |