കാഞ്ഞങ്ങാട്: മഹാകവി എസ്. രമേശൻ നായർ ട്രസ്റ്റും മിംടെക് കാഞ്ഞങ്ങാടും സംയുക്തമായി നൽകുന്ന രണ്ടാമത് എസ്. രമേശൻ നായർ പുരസ്‌കാരം 20ന് എമിറേറ്റ്സ് ഹാളിൽ പശ്ചിമ ബംഗാൾ ഗവർണർ എസ്. ആനന്ദബോസ് സമർപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കാനായി കുഞ്ഞിരാമൻ, സി. രാധാകൃഷ്ണൻ, ശിവപ്രസാദ് എസ്. ഷേണായി എന്നിവരാണ് പുരസ്‌കാരത്തിന് അർഹരായിട്ടുള്ളത്. ഇതിനുപുറമെ മല്ലം ദുർഗ്ഗാ പരമേശ്വരി ക്ഷേത്രം, ഇരിട്ടി മോലോത്ത് കുന്ന് കൈരാതി കിരാത ക്ഷേത്രം, വള്ളുവൻകോട് ശ്രീ മുത്തപ്പൻ മടപ്പുര എന്നിവയ്ക്കും പുരസ്‌കാരമുണ്ട്. ചടങ്ങിൽ ആർക്കിടെക്ട് ദാമോദരൻ ഉൾപ്പെടെയുള്ളവർ പ്രസംഗിക്കും. വാർത്താ സമ്മേളനത്തിൽ ട്രസ്റ്റ് ചെയർമാൻ സുകുമാരൻ പെരിയച്ചൂർ, ജനറൽ സെക്രട്ടറി എസ്.പി ഷാജി, അജയകുമാർ നെല്ലിക്കാട്, എ.എൻ ശ്രീകണ്ഠൻ, മോഹനൻ വാഴക്കോട് എന്നിവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |