തൃശൂർ: പ്രേംനസീർ സുഹൃദ് സമിതി തൃശൂർ ചാപ്റ്ററിന്റെ പ്രേംനസീർ ചലച്ചിത്ര ശ്രേഷ്ഠ പുരസ്‌കാരം നടൻ ഇന്നസെന്റിനും സംഗീത ശ്രേഷ്ഠ പുരസ്‌കാരം വിദ്യാധരനും (10,001 രൂപ വീതം) സമ്മാനിക്കും. 19നു 2.30ന് പ്രേംനസീർ സ്മൃതി സംഗമത്തോട് അനുബന്ധിച്ച് സാഹിത്യ അക്കാഡമി വൈലോപ്പിള്ളി ഹാളിൽ മന്ത്രി ആർ. ബിന്ദു പുരസ്‌കാരം സമർപ്പിക്കും. തുടർന്ന് ഗാനസന്ധ്യയും കലാവിരുന്നും അരങ്ങേറും. 18ന് ഒമ്പതിന് തൃശൂർ എൻജിനിയേഴ്‌സ് ഹാളിൽ പ്രേംനസീർ ഗാനാലാപനം, ക്വിസ്, ചിത്രരചനാ മത്സരങ്ങളും നടത്തുമെന്ന് പ്രസിഡന്റ് കെ.കെ. സത്യൻ, രക്ഷാധികാരി സത്താർ ആദൂർ, പി.ആർ.ഒ നൗഷാദ് പാട്ടുകുളങ്ങര എന്നിവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |