SignIn
Kerala Kaumudi Online
Friday, 26 April 2024 9.31 AM IST

തീർപ്പായത് 2106 കേസുകൾ: 12.89 കോടി നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

4

കോഴിക്കോട് : ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെയും താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിക്കളുടെയും നേതൃത്വത്തിൽ ജില്ലയിലെ വിവിധ കോടതികളിൽ നടത്തിയ നാഷനൽ ലോക് അദാലത്തിൽ നിലവിലെ കേസുകളും പുതിയ പരാതികളുമായി 2106 എണ്ണം കേസുകൾ തീർപ്പാക്കി. മൊത്തം 12, 8988997 രൂപ വിവിധ കേസുകളിൽ നഷ്ടപരിഹാരം നൽകാൻ മെഗാ അദാലത്തിൽ ഉത്തരവായി. നാഷനൽ ലീഗൽ സർവീസസ് അതോറിറ്റിയുടെയും കേരള ലീഗൽ സർവീസസ് അതോറിറ്റിയുടെയും നിർദ്ദേശപ്രകാരമാണ് മെഗാ അദാലത്ത് നടത്തിയത്. 3273 കേസുകൾ പരിഗണനയ്ക്ക് വന്നത്. ജില്ലാ കോടതി സമുച്ചയത്തിലും കൊയിലാണ്ടി,വടകര, പേരാമ്പ്ര,താമരശ്ശേരി കോടതികളിലുമായി നടന്ന അദാലത്തുകളിൽ സിവിൽ കേസുകൾ, വാഹന അപകട കേസുകൾ, ഭൂമി ഏറ്റെടുക്കൽ കേസുകൾ, കുടുംബ തർക്കങ്ങൾ ഒത്തുതീർപ്പാക്കാവുന്ന ക്രിമിനൽ കേസുകൾ, ബാങ്ക് വായ്പ സംബന്ധമായ കേസുകൾ തുടങ്ങിയവ പരിഗണിച്ചു.
ജില്ലാ ലീഗൽ സർവീസ് അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ ജഡ്ജി എസ്. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ കോഴിക്കോട് താലൂക്ക് സർവീസ് കമ്മിറ്റി ചെയർമാനും ഫസ്റ്റ് അഡീഷണൽ ജില്ലാ ജഡ്ജിയുമായ കെ. ഇ. സാലിഹ്, വടകര താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി ചെയർമാനും എം. എ. സി. ടി ജഡ്ജിയുമായ കെ.രാമകൃഷ്ണൻ, കൊയിലാണ്ടി താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി ചെയർമാനും സ്‌പെഷ്യൽ ജഡ്ജിയുമായ ടി. പി. അനിൽ, കോഴിക്കോട് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി സബ് ജഡ്ജ് എം. പി. ഷൈജൽ എന്നിവർ അദാലത്ത് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.

ജുഡീഷ്യൽ ഓഫീസർമാരായ സാലിഹ് ഫസ്റ്റ് അഡീഷണൽ ജില്ലാ ജഡ്ജ് കോഴിക്കോട്, മധു. ആർ തേഡ് അഡീഷണൽ ജില്ലാ ജഡ്ജ് കോഴിക്കോട്, രാജൻ തട്ടിൽ ഡിസ്ട്രിക്ട് ജഡ്ജ് വെഖ്ഫ് ട്രിബ്യൂണൽ കോഴിക്കോട്, വിദ്യാധരൻ വി.എസ്. ജഡ്ജ് ലേബർ കോർട്ട് കോഴിക്കോട്, ലീന റഷീദ് പ്രിൻസിപ്പൽ സബ് ജഡ്ജ് കോഴിക്കോട്, രാജശ്രീ രാജഗോപാൽ ഫസ്റ്റ് അഡീഷണൽ സബ് ജഡ്ജ് കോഴിക്കോട്, കെ രാമകൃഷ്ണൻ എം. എ. സി. ടി ജഡ്ജ് വടകര , സുരേഷ് ബാബു വി. പി. എം സ്‌പെഷ്യൽ ജഡ്ജ് അഡീഷണൽ ഡിസ്ട്രിക് സെഷൻസ് ജഡ്ജ് വടകര, സൗമ്യ ടി. എം. മുൻസിഫ് നാദാപുരം, വൈശാഖ് വി എസ് സബ് ജഡ്ജ് കൊയിലാണ്ടി , ജയാനന്ദൻ വി. പി റിട്ട.ഡിസ്ട്രിക്ട് ജഡ്ജ്, രമേശൻ എം. റിട്ട.ജഡ്ജ് എന്നിവരാണ് പരാതികളിൽ തീർത്തു കൽപ്പിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.