തിരുവനന്തപുരം: കവി ഒ.എൻ.വി. കുറുപ്പിന്റെ ഓർമ്മദിനമായ ഇന്ന് ഒ.എൻ.വി കൾച്ചറൽ അക്കാഡമിയുടെയും യൂണിവേഴ്സിറ്റി കോളേജ് മലയാളം വിഭാഗത്തിന്റെയും ആഭിമുഖ്യത്തിൽ യൂണിവേഴ്സിറ്റി കോളേജ് അങ്കണത്തിൽ വൈകിട്ട് 5ന് സ്മൃതി സായാഹ്നം സംഘടിപ്പിക്കും. മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ സംവിധായകരായ അടൂർ ഗോപാലകൃഷ്ണൻ, ആർ.ശരത്, സാഹിത്യകാരൻ ജോർജ് ഓണക്കൂർ, മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ, കവി പ്രഭാവർമ്മ, മുൻ മന്ത്രി എം.വിജയകുമാർ, യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ, ബിനോയ് വിശ്വം എം.പി, നടി വിജയകുമാരി, എം.കെ.മുനീർ എം.എൽ.എ, മാദ്ധ്യമപ്രവർത്തകൻ ജോണി ലൂക്കോസ്, എഴുത്തുകാരി രാധിക സി.നായർ, കോളേജ് പ്രിൻസിപ്പൽ സജി സ്റ്റീഫൻ, മലയാളം വിഭാഗം മേധാവി ശ്രീകുമാർ തുടങ്ങിയവർ പങ്കെടുക്കും. രാവിലെ 10 മുതൽ കോളേജിൽ ഒ.എൻ.വിയുടെ തിരഞ്ഞെടുത്ത ജീവിത മുഹൂർത്തങ്ങൾ അനാവരണം ചെയ്യുന്ന ഫോട്ടോപ്രദർശനവും ഒരുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |