SignIn
Kerala Kaumudi Online
Friday, 26 April 2024 8.52 AM IST

ആഡംബര വാഹന ലോകത്തും ഇലക്‌ട്രിക് വിപ്ളവം

car

കൊച്ചി: ഇന്ത്യയിൽ ആഡംബര വാഹനനിർമ്മാതാക്കളും ഇപ്പോൾ ശ്രദ്ധയൂന്നുന്നത് ഇലക്‌ട്രിക് മോഡലുകളിൽ. മെഴ്‌സിഡെസ്-ബെൻസ്,​ ബി.എം.ഡബ്ള്യു,​ ഔഡി,​ ലെക്‌സസ്,​ മിനി,​ വോൾവോ എന്നിവയെല്ലാം ഇലക്‌ട്രിക് മോഡലുകൾ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്.
● പെട്രോൾ,​ ഡീസൽ മോഡലുകളേക്കാൾ വില ഏറെ കൂടുതലാണെങ്കിലും ഇന്ത്യയിൽ ആഡംബര ഇലക്‌ട്രിക് വാഹനങ്ങൾക്ക് (ഇ.വി)​ വലിയ പ്രിയമുണ്ടെന്ന് നിർ‌മ്മാതാക്കൾ പറയുന്നു.
● മൊത്തം ആഡംബര വാഹനവില്പനയുടെ 0.9 ശതമാനമായിരുന്നു 2022 ജനുവരിയിൽ ആഡംബര ഇ.വി വില്പന. കഴിഞ്ഞ ഡിസംബറിൽ ഇത് 3.8 ശതമാനത്തിലേക്ക് മെച്ചപ്പെട്ടു.

● ജി.എസ്.ടി അഞ്ച് ശതമാനം മാത്രമേയുള്ളൂ എന്നതും ഉപഭോക്താക്കളെ ആകർഷിക്കുന്നു. നിരവധി സംസ്ഥാനങ്ങളിൽ ഇലക്‌ട്രിക് വാഹനങ്ങൾക്ക് റോഡ് നികുതിയിൽ ആകർഷക ഇളവുമുണ്ട്.
● ഔഡി ക്യു8 ഇ-ട്രോൺ,​ മിനി ഇ.വി.,​ വോൾവോ ഇ.എക്‌സ് 90,​ സി40 റീചാർജ് തുടങ്ങിയവ 2023ൽ വിപണിയിലെത്തുന്ന പുത്തൻ ആഡംബര ഇ.വികളാണ്.
● മെഴ്‌സിഡെസിന്റെ ഇ.ക്യു.ബി.,​ എ.എം.ജി ഇ.ക്യു.എസ് 53,​ ആഭ്യന്തരമായി നിർമ്മിച്ച ഇ.ക്യു.എസ് 580 എന്നിവ വിപണിയിൽ നേടിയത് മികച്ച സ്വീകാര്യതയാണ്. 2025ഓടെ എല്ലാ മോഡലുകളും ഇലക്‌ട്രിക് ആക്കാനുള്ള ഒരുക്കത്തിലാണ് ജാപ്പനീസ് ആഡംബര ബ്രാൻഡായ ലെക്‌സസ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, DRIVERS CABIN
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.