കോഴഞ്ചേരി : അയിരൂർ പുത്തേഴം ശ്രീശങ്കരോദയ മഹാദേവ ക്ഷേത്രത്തിൽ എട്ട് ദിവസം നീണ്ടു നിൽക്കുന്ന മഹാ ശിവരാത്രി മഹോത്സവത്തിന് കൊടിയേറി. രാത്രി 8നും 8.30നും ഇടയ്ക്കുള്ള ശുഭ മുഹൂർത്തത്തിൽ തന്ത്രി ശിവനാരായണ തീർത്ഥ സ്വാമിയുടെയും മേൽശാന്തി ശരുൺ തിരുമേനിയുടെയും മുഖ്യ കാർമ്മികത്വത്തിൽ നടന്നു. നൂറ് കണക്കിന് ഭക്തജനങ്ങളുടെ സാന്നിദ്ധ്യത്തിൽ നടന്ന ചടങ്ങിൽ രവീന്ദ്രൻ എഴുമറ്റൂർ,രക്ഷാധികാരി മോഹൻ ബാബു, ചെയർമാൻ, പ്രസന്നകുമാർ, ജനറൽ കൺവീനർ സോമൻ വൈസ് ചെയർമാൻമാരായ പ്രസാദ്, എസ്.ശ്രീകുമാർ, കൺവീനർ ദിവാകരൻ എന്നിവർ
സന്നിഹിതരായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |