തിരൂർ: താഴെപ്പാലം പുതിയ പാലത്തിന്റെ ഉദ്ഘാടനം ഇന്നുച്ചയ്ക്ക് മൂന്നരയ്ക്ക് മന്ത്രി മുഹമ്മദ് റിയാസ് നിർവഹിക്കും.തിരൂർ താഴെപാലത്ത് നിലവിലുള്ള പാലത്തിനു സമാന്തരമായാണ് പുതിയ പാലം നിർമ്മിച്ചിട്ടുള്ളത്. കുറുക്കോളി മൊയ്തീൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. മന്ത്രി വി.അബ്ദുറഹ്മാൻ മുഖ്യാതിഥിയാവും.
ചമ്രവട്ടം പാലം ഗതാഗതയോഗ്യമായ ശേഷം തിരൂർ ടൗണിൽ അനുഭവപ്പെടുന്ന അധിക ഗതാഗതത്തെ ഉൾക്കൊള്ളാനാണ് പുതിയ പാലവും അനുബന്ധ റോഡും നിർമ്മിച്ചത്. 61 മീറ്റർ നീളവും 11.05 മീറ്റർ വീതിയുമാണ് പാലത്തിനുള്ളത്. താനൂർ ഭാഗത്തേക്ക് 125 മീറ്റർ നീളത്തിലും താഴെപാലം ഭാഗത്ത് 25 മീറ്റർ നീളത്തിലുമാണ് അപ്രോച്ച് റോഡ് നിർമ്മിച്ചിട്ടുള്ളത്.
തിരൂർ റെയിൽവെ ഓവർബ്രിഡ്ജ് സമാന്തര അപ്രോച്ച് റോഡ് നിർമ്മാണം ഏപ്രിൽ 30 നകം പൂർത്തിയാവുമെന്ന് കുറുക്കോളി മൊയ്തീൻ എം.എൽ.എ പറഞ്ഞു. മണ്ഡലത്തിലെ പൊതുമരാമത്ത്,വാട്ടർ അതോറിറ്റി വകുപ്പുദ്യോഗസ്ഥൻമാരുടെ അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പട്ടർനടക്കാവ് കുട്ടികളത്താണി വരെയുള്ള റോഡിന്റെ ടാറിംഗ് ഏപ്രിൽ 30 നകം പൂർത്തിയാവുമെന്നും എം.എൽ.എ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |