SignIn
Kerala Kaumudi Online
Thursday, 19 September 2024 3.45 PM IST

പാലക്കാട് ഡിവിഷനിലെ റെയിൽവേ സ്റ്റേഷനുകൾ ദക്ഷിണേന്ത്യൻ ചിത്രങ്ങളുടെ ഇഷ്ട ലൊക്കേഷൻ

Increase Font Size Decrease Font Size Print Page
r

പാലക്കാട്: റെയിൽവേ ഡിവിഷന് കീഴിലെ സ്റ്റേഷനുകൾ ദക്ഷണിണേന്ത്യൻ ചലച്ചിത്രങ്ങളുടെ പ്രിയപ്പെട്ട ലൊക്കേഷനുകളായി മാറുന്നു. വാളയാർ, പൊള്ളാച്ചി, മുതലമട, പുതുനഗരം, പാലക്കാട് ടൗൺ, നിലമ്പൂർ റോഡ് തുടങ്ങിയ സ്റ്റേഷനുകളാണ് കൂടുതലായും ഷൂട്ടിംഗ് നടക്കുന്നത്. ഗ്രാമീണാന്തരീക്ഷത്തോടെയുള്ള പശ്ചാത്തലമാണ് കൂടുതൽ സിനിമാ പ്രവർത്തകരെ ഇവിടേക്ക് ആകർഷിക്കുന്നത്.

മലയാള സിനിമയ്ക്ക് പുറമെ തമിഴ്, തെലുങ്ക് സിനിമാ ഷൂട്ടിംഗും മേഖലയിൽ നടക്കുന്നുണ്ട്. വിവിധ സ്റ്റേഷനുകളിൽ ഡോക്യുമെന്ററി,​ ഷോർട്ട് ഫിലിം,​ വിവാഹ ഫോട്ടോഷൂട്ട് തുടങ്ങിയവയ്ക്കും ഡിമാൻഡുണ്ട്. ടിക്കറ്റ് ഇതര മേഖലയിൽ റെയിൽവേയ്ക്ക് മറ്റൊരു പ്രധാന വരുമാന മാർഗമാണ് ഇത്തരം ചിത്രീകരണം.

2019-2022ൽ ചിത്രീകരിച്ച സിനിമകൾ

2019ൽ നിലമ്പൂർ റെയിൽവേ സ്റ്റേഷനിലാണ് മമ്മൂട്ടി നായകനായ ഉണ്ട എന്ന ചിത്രം ചിത്രീകരിച്ചത്. 2020- 2021 കാലഘട്ടത്തിൽ വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ പ്രണവ് മോഹൻലാൽ,​ കല്യാണി പ്രിയദർശൻ എന്നിവർ അഭിനയിച്ച ഹൃദയം എന്ന സിനിമ പാലക്കാട് ടൗൺ, പുതുനഗരം, മുതലമട സ്റ്റേഷനുകളിൽ ചിത്രീകരിച്ചു. 2021ൽ മോഹൻലാൽ നായകനായ ആറാട്ട് പാലക്കാട് ടൗണിലാണ് ചിത്രീകരിച്ചത്.

2022ൽ ഫഹദ് ഫാസിൽ നായകനായ പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രം മുതലമടയിലും കൊല്ലങ്കോടും ഷൂട്ട് ചെയ്തു. 2021ൽ സന്താനം അഭിനയിച്ച തമിഴ് സിനിമ വാളയാറിലും 2022 റിയോ രാജ് നായകനായ തമിഴ് സിനിമ ജോ മുതലമടയിലും ചിത്രീകരിച്ചു. മഹേഷ് ബാബു, രശ്മിക മന്ദന, വിജയശാന്തി, പ്രകാശ് രാജ്, സംഗീത എന്നിവർ അഭിനയിച്ച സരിലേരു നീക്കെവരു എന്ന തെലുങ്ക് ചിത്രം മുതലമടയിലാണ് ചിത്രീകരിച്ചത്.

ഷൂട്ടിംഗ് അനുമതി

ദക്ഷിണ റെയിൽവേയിൽ സിനിമാ ചിത്രീകരണത്തിനുള്ള അനുമതി ചെന്നൈയിലെ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസറാണ് നൽകുന്നത്. ലൈസൻസ് ഫീസ് മുൻകൂറായി നൽകണം. പാലക്കാട് ഡിവിഷനിലെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട ഏത് സഹായത്തിനും സീനിയർ കെമേഴ്സ്യൽ മനേജരെ സമീപിക്കാം. ഫോൺ: 04912555443. ഇ-മെയിൽ: srdcm@pgt.railnet.gov.in.

1.95 കോടി

2021 മാർച്ച് മുതൽ 2022 ഡിസംബർ വരെയുള്ള കാലയളവിൽ പാലക്കാട് ഡിവിഷനിൽ ചലച്ചിത്ര ചിത്രീകരണം വഴി ലഭിച്ച വരുമാനം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.