മുക്കം: ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂൾ ഹൈസ്കൂൾ വിഭാഗം സയൻസ് ലാബ് "സൈ ലാൻഡ് "കാലിക്കറ്റ് റീജിയണൽ സയൻസ് സെന്റർ എജ്യുക്കേഷൻ ഓഫീസർ കെ.എം.സുനിൽ ഉദ്ഘാടനം ചെയ്തു. ഹൈസ്കൂൾ വിഭാഗം ഫിസിക്സ്, കെമിസ്ട്രി പാഠഭാഗങ്ങളിലെ ആശയങ്ങൾ കുട്ടികൾക്ക് സ്വയം പരീക്ഷിച്ച് പഠിക്കാൻ കഴിയുന്ന 60 ഉപകരണങ്ങൾ ഉൾപ്പെടുന്നതാണ് ലാബ്. പ്രിൻസിപ്പൽ ഒ. ശരീഫുദീൻ അദ്ധ്യക്ഷത വഹിച്ചു. മുക്കം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി. ഓംകാരനാഥൻ മുഖ്യപ്രഭാഷണം നടത്തി. കെ.ടി.നിസാർ അഹമ്മദ്, അഡ്വ.ഉമർ പുതിയോട്ടിൽ, സി.ടി.ഷംലാൻ , ബന്ന ചേന്ദമംഗല്ലൂർ, കെ.പി.അലി അഷ്റഫ് എന്നിവർ പ്രസംഗിച്ചു. കെ.എൻ. ജലീൽ സ്വാഗതവും ഒ.മഹ്റൂഫ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |