മുക്കം: കർഷകസമൂഹം നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരമാവശ്യപ്പെട്ട് അഖിലേന്ത്യ കിസാൻസഭ നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായ കർഷകരക്ഷായാത്രയ്ക്ക് മുക്കത്ത് സ്വീകരണം നൽകി. 23 ന് രാജ്ഭവനു മുന്നിൽ നടത്തുന്ന കർഷക മഹാസംഗമത്തിന്റെ പ്രചരണാർത്ഥം കേരളത്തിൽ പര്യടനമാരംഭിച്ച രണ്ടു ജാഥകളിൽ സംസ്ഥാന പ്രസിഡന്റ് അഡ്വ.ജെ.വേണുഗോപാലൻ നായർ നയിക്കുന്ന വടക്കൻ മേഖലാജാഥയാണ് മുക്കത്തെത്തിയത്. സ്വീകരണയോഗത്തിൽ വി.എ. സബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റൻ അഡ്വ.ജെ.വേണുഗോപാലൻ നായർ ,വൈസ് ക്യാപ്റ്റൻ എ. പ്രദീപൻ, ഡയറക്ടർ കെ.വി. വസന്തകുമാർ, പി.കെ.കണ്ണൻ, കെ.മോഹനൻ, ടി.ജെ.റോയ് എന്നിവർ പ്രസംഗിച്ചു. കേന്ദ്ര സർക്കാർ കർഷകദ്രോഹ നയങ്ങൾ തിരുത്തുക, കർഷകർക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുക, കാർഷികോത്പന്നങ്ങളുടെ താങ്ങുവിലയ്ക്ക് നിയമ പരിരക്ഷ ഉപ്പാക്കുക തുടങ്ങിയവയാണ് ആവശ്യങ്ങളിൽ പ്രധാനം. സ്വീകരണത്തിന് വി.കെ.അബുബക്കർ ,കെ.ഷാജികുമാർ, അസീസ് കുന്നത്ത്, പി.കെ.രാമൻകുട്ടി ,പി.സൗദാമിനി, ലിസ്സിസ്കറിയ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |