കോട്ടയം . ലോട്ടറി തൊഴിലാളി കോൺഗ്രസ് സംസ്ഥാന സമ്മേളനം 17, 18 തീയതികളിൽ കോട്ടയത്ത് നടക്കും. പൊതുസമ്മേളനം 17 ന് ഉച്ചയ്ക്ക് മൂന്നിന് പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്ത് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. മുതിർന്ന നേതാക്കളെ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ആദരിക്കും. ഐ എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ മുഖ്യപ്രഭാഷണം നടത്തും. ഫിലിപ്പ് ജോസഫ് അദ്ധ്യക്ഷത വഹിക്കും. കെ സി ജോസഫ്, ജോസഫ് വാഴക്കൻ, ജോസി സെബാസ്റ്റ്യൻ, പി എ സലീം, കുര്യൻ ജോയ്, നന്തിയോട് ബഷീർ തുടങ്ങിയവർ പ്രസംഗിക്കും. 18 ന് രാവിലെ 10 ന് നടക്കുന്ന പ്രതിനിധി സമ്മേളനം ഡി സി സി പ്രസിഡന്റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |