തൃശൂർ: കോൺഗ്രസിന്റെ 138-ാം ജന്മദിനത്തോട് അനുബന്ധിച്ച് കെ.പി.സി.സി ആഹ്വാനം ചെയ്ത ' 138 ചലഞ്ച് 'ഫണ്ട് സമാഹരണത്തിന് ജില്ലയിൽ തുടക്കം. ജില്ലയിലെ 2323 ബൂത്തുകളിലും കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ഗൃഹസന്ദർശനം നടത്തി പരിപാടിയിൽ മുഴുവൻ ആളുകളെയും പങ്കാളികളാക്കും. ഫെബ്രുവരി 12ന് ആരംഭിച്ച 138 ചലഞ്ച് ഫണ്ട് സമാഹരണം, മാർച്ച് 26 വരെ തുടരും. ജനറൽ ബോഡി യോഗത്തിൽ ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ അദ്ധ്യക്ഷനായി. ഒ. അബ്ദുറഹ്മാൻകുട്ടി, എം.പി. വിൻസെന്റ്, ടി.വി. ചന്ദ്രമോഹൻ, അനിൽ അക്കര, എം.കെ. പോൾസൺ, ജോസഫ് ചാലിശ്ശേരി, സി.സി. ശ്രീകുമാർ, കെ.ബി. ശശികുമാർ, എൻ.കെ. സുധീർ, ഷാജി കോടങ്കണ്ടത്ത്, അഡ്വ. ജോസഫ് ടാജറ്റ്, ഐ.പി. പോൾ, നിജി ജസ്റ്റിൻ, കെ.വി. ദാസൻ, സി.എസ്. രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |