വനിതാ തൊഴിൽ സംരംഭങ്ങൾക്ക് ജെ.എൽ.ജി ഗ്രൂപ്പുകൾ
തൃശൂർ: ക്ഷീരമേഖലയിൽ വനിതാസംരംഭങ്ങൾ ആരംഭിക്കുന്നതിനായി ക്ഷീര വികസന വകുപ്പ് എല്ലാ പ്രോത്സഹനവും നൽകുമെന്ന് മന്ത്രി ജെ. ചിഞ്ചു റാണി. സംസ്ഥാന ക്ഷീര സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വനിത സംരംഭകത്വ ശില്പശാല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ജെ.എൽ.ജി ഗ്രൂപ്പുകൾ രൂപീകരിച്ച് സ്ത്രീകളുടെ ഉന്നമനത്തിനായി നിരവധി പദ്ധതികൾ ആവിഷ്കരിക്കുമെന്നും മന്ത്രി പറഞ്ഞു. വടക്കഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. നഫീസയുടെ അദ്ധ്യക്ഷതയിൽ ലിംഗസമത്വവും ശാക്തീകരണവും സുസ്ഥിര നാളേക്കായി എന്ന വിഷയം അവതരിപ്പിച്ചു.
ക്ഷീര വികസന വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടർ എം. പ്രകാശ് മോഡറേറ്ററായി. സാഹിത്യ അക്കാഡമി ജനറൽ കൗൺസിൽ മെമ്പർ വിജയരാജ മല്ലിക, ജില്ലാ വ്യവാസായ കേന്ദ്രം ജോയിന്റ് ഡയറക്ടർ ഡോ. കെ.എസ്. കൃപ കുമാർ, ഡോ. വർഗീസ് കുര്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഡയറി ആൻഡ് ഫുഡ് ടെക്നോളജിയിലെ അസിസ്റ്റന്റ് ഡയറക്ടർ ആർ. രജീഷ്, കാനറാ ബാങ്കിലെ ഡയറക്ടർ പി.കെ. ജെനീഷ് എന്നിവർ ചർച്ചകൾ നയിച്ചു.
മുൻമന്ത്രി വി.എസ്. സുനിൽകുമാർ മുഖ്യാതിഥിയായി. സാറാമ്മ റോബ്സൺ, എം.യു.ഷിനിജ, മിസ്രിയ മുസ്താഖ് അലി, ആനി ജോസ്, ലതി വേണുഗോപാൽ, അഡ്വ. ആതിര ദേവരാജൻ, താര ഉണ്ണികൃഷ്ണൻ, ഷീബ, രാജലക്ഷ്മി, ഇന്ദിര, ഷൈജി, സിൽവി മാത്യു, ഭാസ്കരൻ ആദംകാവിൽ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |