SignIn
Kerala Kaumudi Online
Friday, 26 April 2024 11.58 PM IST

ടി.നസിറുദ്ദീനെ അനുസ്മരിച്ചു

img20230215
ആഗസ്ത്യൻമുഴിയിൽ നടത്തിയ ടി.നസിറുദ്ദീൻ അനുസ്മരണ പരിപാടി റഫീഖ് മാളിക ഉദ്ഘാടനം ചെയ്യുന്നു

മുക്കം: നിത്യോപയോഗ വസ്തുക്കളുടെ വിലവർദ്ധനവ് മൂലം പൊറുതിമുട്ടിയ സാധാരണക്കാർക്ക് ഇന്ധന സെസ് ഇരുട്ടടി ആകുമെന്നും ആയതിനാൽ അത് പിൻവലിക്കണമെന്നും വ്യാപാരി വ്യവസായി ഏകോപനസമിതി അഗസ്ത്യൻമുഴി യൂണിറ്റ് സംഘടിപ്പിച്ച ടി.നസിറുദ്ദീൻ അനുസ്മരണ സമ്മേളനം ആവശ്യപ്പെട്ടു. സെസ് പിൻവലിച്ചില്ലെങ്കിൽ വ്യാപാരികൾ സമരപരിപാടികളുമായി തെരുവിലിറങ്ങാൻ നിർബന്ധിതരാവുമെന്ന് സമ്മേളനം മുന്നറിയിപ്പു നൽകി. ജില്ലാ വൈസ് പ്രസിഡന്റ് റഫീഖ് മാളിക ഉദ്ഘാടനം ചെയ്തു. നിർദ്ധന രോഗികൾക്കുള്ള ചികിത്സാസഹായവും വിതരണം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് ജോസഫ് പൈമ്പിള്ളിൽ അദ്ധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് പി. പ്രേമൻ നസിറുദ്ദീൻ അനുസ്മരണ പ്രഭാഷണം നടത്തി. എം.ടി. അസ്‌ലം, പി.കെ. റഷീദ്, എ.കെ. ലത്തീഫ്, സി.പ്രമോദ് , ഗിരീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.