കോഴിക്കോട്: ശ്രീകണ്‌ഠേശ്വര ക്ഷേത്രം ശിവരാത്രി ഉത്സവത്തിന് ആനയൂട്ടും കലാപരിപാടികളും ആഘോഷവരവുമെല്ലാം മാറ്റുകൂട്ടി. കോട്ടൂളി - നെല്ലിക്കോട് പ്രാദേശിക കമ്മിറ്റിയുടെ ആഘോഷ വരവ് പട്ട്യേരി സ്റ്റേറ്റ് ബാങ്ക് കോളനിക്ക് സമീപം നാരായണീയത്തിൽ കെ.സി സുരേഷ്‌കുമാറിന്റെ വസതിയിൽ നിന്നാരംഭിച്ച് പഞ്ചാരിമേളത്തോടെയും പുലികളിയോടെയും നഗരം ചുറ്റി ക്ഷേത്രത്തിലെത്തിയ ആഘോഷവരവിൽ താലപ്പൊലിയേന്തിയ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഒട്ടേറെ ഭക്തർ പങ്കാളികളായി. കൺവീനർ സുധീന്ദ്രദാസ് കേലാട്ട്, ക്ഷേത്രയോഗം ജനറൽ സെക്രട്ടറി സുരേഷ്ബാബു.ഇ, ക്ഷേത്രയോഗം ഡയറക്ടർമാരായ എം.പി രമേഷ്, പി.പി മുകുന്ദൻ, വിനയകുമാർ പുന്നത്ത്, പ്രസന്നകുമാർ തറമ്മൽ, സുനിൽ പുത്തലത്ത്, അനിൽകുമാർ ചാലിൽ, ഭരണസമിതി അംഗങ്ങളായ എം.ഡി ജഗന്നാഥൻ, രാഗി ചിത്തേന്ദ്രൻ, ജോയന്റ് കൺവീനർമാരായ വിനീത് കുമാർ എസ്.കെ, പി.എം നാരായണൻ, ഇ.കെ ശിവദാസൻ എന്നിവർ നേതൃത്വം നൽകി.
ഗോവിന്ദപുരം ശ്രീ പാർത്ഥസാരഥി ക്ഷേത്രം മാതൃസമിതിയുടെ നാരായണീയ പാരായണം, സായിവേദ വാഹിനിയുടെ വേദജപം, ശ്രീ സത്യസായി ഭജൻസിന്റെ ഭജന, ഹിന്ദുസ്ഥാൻ കളരിസംഘത്തിന്റെ കളരിപ്പയറ്റ്, സാക്‌സഫോൺ സംഗീതനിശ എന്നിവയും അരങ്ങേറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |