പന്തളം: തെങ്ങുകൃഷിയുമായി ബന്ധപ്പെട്ട് കർഷകർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിച്ച് നാളികേര ഉത്പാദനം വർദ്ധിപ്പിക്കുന്നതിന് അവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരഗ്രാമം പദ്ധതി നടപ്പാക്കുന്നതെന്ന് മന്ത്രി പി. പ്രസാദ് പറഞ്ഞു. തുമ്പമൺ ഗ്രാമപഞ്ചായത്തിൽ നടപ്പാക്കുന്ന കേരഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മികച്ച കേര കർഷകനായി തിരഞ്ഞെടുക്കപ്പെട്ട സാമുവൽ കോശി, മുതിർന്ന കർഷക തൊഴിലാളിയായ റ്റി.ആർ. ഗോപാലൻ എന്നിവരെ മന്ത്രി ആദരിച്ചു.
ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ അനിൽ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ റോബിൻ പീറ്റർ, ശ്രീനാദേവി കുഞ്ഞമ്മ, തുമ്പമൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോണി സഖറിയ, വൈസ് പ്രസിഡന്റ് അഡ്വ.റ്റി.എ. രാജേഷ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ലാലി ജോൺ, ബീന വർഗീസ്, തോമസ് വർഗീസ്, ഗീതാ റാവു, എസ്. ജയൻ, ജി. ഗിരീഷ് കുമാർ, ശോശാമ്മ ബാബു, മറിയാമ്മ ബിജു, കെ.കെ. അമ്പിളി, ഷിനു ബാബു, ഡി. ചിഞ്ചു, കെ.സി. പവിത്രൻ, പത്തനംതിട്ട കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ മീന മേരി ജോർജ്, പ്രിൻസിപ്പൽ കൃഷി ഓഫീസർ ഇൻ ചാർജ് ജാൻസി കെ കോശി, തുമ്പമൺ കൃഷി ഓഫീസർ എം.ജി. മേഘ, തുമ്പമൺ ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.എ. ഷാജു, കേര സമിതി പ്രസിഡന്റ് കെ.ആർ. സുകുമാരൻ നായർ, സെക്രട്ടറി സി.കെ. സുകുമാരൻ ചെറുകുന്നിൽ, ഓമന ഗോപാലൻ, പ്രൊഫ. തുമ്പമൺ രവി, എസ്. ജയൻ, ബിജി ജോൺ, തോമസ് കോശി താവളത്തിൽ, ചാക്കോ പോൾ, സന്തോഷ്, രാഘവൻ, തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |