തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളുടെ കെട്ടിട നികുതി പ്രതിവർഷം 5% എന്ന രീതിയിൽ വർദ്ധിപ്പിക്കാനുള്ള ധനകാര്യ കമ്മിഷന്റെ ശുപാർശ സാധാരണക്കാർക്കു ബാദ്ധ്യത വരാത്ത രീതിയിൽ ഏപ്രിലിനു മുമ്പ് നടപ്പാക്കുമെന്ന് മന്ത്രി എം.ബി.രാജേഷ്. കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങൾ വിവിധ സേവനങ്ങൾക്ക് ഈടാക്കുന്ന ഫീസ് ദേശീയ ശരാശരി നോക്കിയാൽ നിസ്സാരമാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മുഖ്യമന്ത്രി വിളിച്ച ഗവ. സെക്രട്ടറിമാരുടെ യോഗത്തിൽ തദ്ദേശ വകുപ്പിനെ വിമർശിച്ചോ എന്നറിയില്ല. സേവനങ്ങൾ നൽകുന്നതിന്റെ കാര്യക്ഷമതയും ഗുണമേന്മയും വർദ്ധിപ്പിച്ച് അഴിമതി ഇല്ലാതാക്കും. ഓൺലൈൻ സേവനങ്ങൾ കൂടുതലായി നൽകിയാൽ കൈക്കൂലിക്കു സാദ്ധ്യത കുറയും. നഗരസഭകളിൽ ഓൺലൈൻ സേവനങ്ങൾ നൽകുന്ന കെ- സ്മാർട് ആഗസ്റ്റിൽ നടപ്പാക്കും. തദ്ദേശ സ്ഥാപനങ്ങൾക്ക് ഗ്രേഡിംഗ് നടപ്പാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |